5000 എം.എ.എച്ച് ബാറ്ററിയിയുമായി ഷവോമി എം.െഎ മാക്സ് 3
text_fieldsബീജിങ്: എം.െഎ ലൈറ്റിന് പിന്നാലെ മാക്സ് 3 കൂടി പുറത്തിറക്കി ഷവോമി. വ്യാഴാഴ്ച ചൈനയിലാണ് മാക്സ് 3 ഷവോമി ഒൗദ്യോഗികമായി പുറത്തിറക്കിയത്. ജൂലൈ 20 മുതൽ ഫോൺ ചൈനീസ് വിപണിയിൽ ലഭ്യമാകും. 5000 എം.എ.എച്ചിെൻറ ബാറ്ററിയുടെ കരുത്തിൽ ഷവോമി ഫോണെത്തുന്നു എന്നതാണ് എം.െഎ മാക്സ് 3യുടെ പ്രത്യേകത.
4ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറും 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറുമായിരിക്കും ഷവോമി പുറത്തിറക്കുകയിരിക്കുന്നത്. 4 ജി.ബി റാം വേരിയൻറിന് ഏകദേശം 17,300 രൂപയും 6 ജി.ബി റാം വേരിയൻറിന് ഏകദേശം 20,400 രൂപയുമായിരിക്കും വില.
6.9 ഇഞ്ചിെൻറ വലിയ ഡിസ്പ്ലേയായിരിക്കും ഷവോമി ഫോണിന് നൽകുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 636 എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുന്നത്. 12, 5 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളാണ് ഫോണിലുണ്ടാവുക. സോണി െഎ.എം.എക്സ് സെൻസർ ഉപയോഗിക്കുന്നതിനാൽ മാക്സ് 3യിലെ ചിത്രങ്ങൾ കൂടുതൽ മനോഹരമാാകുമെന്നുറപ്പാണ്. 8 മെഗാപിക്സലിേൻറതാണ് മുൻ കാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയ മുഖം തിരിച്ചറിയുന്ന സംവിധാനം. എ.െഎ അടിസ്ഥാനമാക്കിയ വോയ്സ് സേർച്ച് എന്നിവയെല്ലാം പുതിയ ഫോണിെൻറ പ്രത്യേകതകളാണ്.
