Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസുരക്ഷക്ക്​ ഇനി ഷവോമി...

സുരക്ഷക്ക്​ ഇനി ഷവോമി കാമറകളും

text_fields
bookmark_border
XIOAMI-SECURITY-CAMERA
cancel

ടീസറുകൾക്ക്​ ശേഷം ഹോം സെക്യൂരിറ്റി കാമറ ​ബേസിക്​സ്​ പുറത്തിറക്കി ഷവോമി. മുമ്പ്​ ഉണ്ടായിരുന്ന 360 ഡിഗ്രി എം. ​െഎ ഹോം സെക്യൂരിറ്റി കാമറക്ക്​ പുറത്തിറക്കിയതിന്​ പിന്നാലെയാണ്​ ഷവോമിയുടെ പുതിയ ഉൽപന്നവും എത്തുന്നത്​. 1080p നിലവാരത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്​ ഷവോമിയുടെ പുതിയ കാമറ​.

130 ഡിഗ്രി വൈഡ്​ ആംഗിൾ ലൈൻസുമായാണ്​ കാമറ എത്തുന്നത്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടിസ്ഥാനമാക്കിയ ഡിറ്റക്ഷൻ എൻജിൻ, ഇൻഫ്രാറെഡ്​ നൈറ്റ്​ വിഷൻ, ടാക്ക്​ ബാക്ക്​ തുടങ്ങിയ ഫീച്ചറുകളാണ്​ സവിശേഷതകൾ. സ്​റ്റോറേജിനായി മൈക്രോ എസ്​.ഡി കാർഡ​​ും ക്ലൗഡ്​ സ്​റ്റോറേജും ലഭ്യമാണ്​. 2,299 രൂപയാണ്​ എം.​െഎ സെക്യൂരിറ്റി കാമറയുടെ വില. തുടക്കത്തിൽ 1,999 രൂപക്ക്​ ലഭിക്കും. ഫെബ്രുവരി 14നായിരിക്കും കാമറയുടെ ആദ്യ സെയിൽ.

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്​തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ്​ ഉൽപന്നനിര വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഷവോമി മുന്നോട്ട്​ പോകുന്നത്​. നോട്ട്​ 7 കൂടി പുറത്തിറങ്ങുന്നതോടെ വിപണിയിലെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കാൻ കഴിയുമെന്നാണ്​ ഷവോമിയുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimalayalam newsMiSecurity CameraTechnology News
News Summary - Xiaomi Mi Home Security Camera Basic With 130-Degree Lens Launched in India-​Technology
Next Story