Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right48 മെഗാപിക്​സൽ കാമറ;...

48 മെഗാപിക്​സൽ കാമറ; ​ഷവോമി എം.ഐ എ3 ഇന്ത്യയിലേക്ക്​

text_fields
bookmark_border
mi-a3
cancel

ഷവോമിയുടെ മൂന്നാമത്​ ആൻഡ്രോയിഡ്​ വൺ സ്​മാർട്ട്​ഫോൺ എം.ഐ എ3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബാഴ്​സലോണ, സ്​ പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഫോൺ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. 48 മെഗാപിക്​സലിൻെറ പ്രധാന കാമറയും 32 മെഗാപിക ്​സലിൻെറ സെൽഫി കാമറയുമാണ്​ ഫോണിൽ ഷവോമി ഉൾപ്പെടുത്തിയിരിക്കുന്നത്​.

രണ്ട്​ വേരിയൻറുകളിലാണ്​ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുക. നാല്​ ജി.ബി റാമും 64 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 12,999 രൂപയാണ്​ വില. ആറ്​ ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള മോഡലിന്​ 15,999 രൂപയുമാണ്​ വില. മൂന്ന്​ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.

6.1 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയാണ്​ ​എ3ക്ക്​ ഉള്ളത്​. സ്​നാപ്​ഡ്രാഗൺ 665 പ്രൊസസറിൻെറ കരുത്തിലാണ്​ ഫോൺ വിപണിയിലെത്തുന്നത്​. 48 മെഗാപിക്​സലിൻെറ പ്രൈമറി കാമറയും അൾട്രാ വൈഡ്​ ആംഗിൾ സെൻസറോട്​ കൂടിയ എട്ട്​ മെഗാപിക്​സൽ കാമറയും രണ്ട്​ മെഗാപിക്​സലിൻെറ ഡെപ്​ത്​ സെൻസറോട്​ കൂടിയ കാമറയുമാണ്​ ഷവോമി ഫോണിന്​ പിന്നിൽ നൽകിയിരിക്കുന്നത്​. 32 മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ. 4030 എം.എ.എച്ചാണ്​ ബാറ്ററി ശേഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsXioamiMi A3Technology News
News Summary - Xiaomi Mi A3 Android One Phone-Technology
Next Story