Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഎം.​െഎ എ2, എ2 ലൈറ്റ്:...

എം.​െഎ എ2, എ2 ലൈറ്റ്: വരുന്നു ഷവോമിയുടെ കിടിലൻ ഫോണുകൾ

text_fields
bookmark_border
xiomi-23
cancel

ബീജിങ്​: ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമിയു​െട പുതിയ രണ്ട്​ ഫോണുകൾ പുറത്തിറങ്ങുന്നു. ജൂലൈ 24ന്​ മാഡ്രിഡിൽ നടക്കുന്ന പരിപാടിയിൽ വെച്ചാവും ഷവോമി പുതിയ സ്​മാർട്ട്​ഫോണുകൾ പുറത്തിറക്കുക. എം.​െഎ എ2, എം.​െഎ എ2 ലൈറ്റ്​ എന്നിവയാണ്​ ഷ​വോമിയുടെ പുതുതായി പുറത്തിറങ്ങുന്ന സ്​മാർട്ട്​ഫോണുകൾ. ഇതിൽ എ2വി​​​​െൻറ വരവിനെ കുറിച്ച്​ റിപ്പോർട്ടുകൾ പുറത്ത്​ വന്നുവെങ്കിലും എ2ലൈറ്റിനെ കുറിച്ചുള്ള വാർത്തകൾ ആദ്യമായാണ്​​ പുറത്ത്​ വരുന്നത്​.  ഇരു സ്​മാർട്ട്​ഫോണുകളും ഒരു പോളിഷ്​ റീടെയിൽ വെബ്​സൈറ്റിൽ ലിസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

ഷവോമിയുടെ മിഡ്​ റേഞ്ച്​ സ്​മാർട്ട്​ ഫോണുകളാണ്​ എം.​െഎ എ2വും, എ2 ലൈറ്റും. റെഡ്​ മീ 6 പ്രോയോട്​ സമാനമായ ഫീച്ചറുകളുള്ള ഫോണാണ്​ ലൈറ്റ്​. 5.99 ഇഞ്ചി​​​​െൻറ ഡിസ്​പ്ലേ തന്നെയാവും ഷ​വോമി ലൈറ്റിലും ഉപയോഗിക്കുക. 4,000 എം.എ.എച്ച്​ ബാറ്ററി, 4 ജി.ബി 64 ജി.ബി സ്​റ്റോറേജ്​ എന്നിവയാണ്​ മറ്റ്​ പ്രധാന സവിശേഷതകൾ. 

12,5 മെഗാപിക്​സലുകളുടെ ഇരട്ട പിൻകാമറയാണ്​ ​എം.​െഎ.എ2 ലൈറ്റിന്​ ഉണ്ടാവുക. 5 മെഗാപിക്​സലി​േൻറതാവും മുൻ കാമറ. ലൈറ്റി​​​​െൻറ 62 ജി.ബി വേരിയൻറിന്​ ഏകദേശം 18,400 രൂപയായിരിക്കും വില. ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയുമായിട്ടായിരിക്കും എം.​െഎ എ2 വിപണിയിലെത്തുക. 4 ജി.ബി റാമിൽ 32,64,128 ജി.ബി സ്​റ്റോറേജുകളിൽ ​ഷവോമിയുടെ പുതിയ​ ഫോണെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimobilesmalayalam newsmi a2Mi A2 LiteTechnology News
News Summary - Xiaomi Mi A2, Mi A2 Lite Price, Specifications, Design Spotted Online Ahead of July 24 Launch-Technology
Next Story