ഷവോമി എം.െഎ എ2 ലൈറ്റ് വിൽപനക്കെത്തി
text_fieldsബീജിങ്: ഷവോമി ആരാധകർക്ക് സന്തോഷ വാർത്തയുമായി ചൈനീസ് ഒാൺലൈൻ ഷോപ്പിങ് സൈറ്റായ അലിഎക്സ്പ്രസ്. ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ എം.െഎ എ2 ലൈറ്റ് അലിഎക്സ്പ്രസ് വിൽപനക്ക് വെച്ചു. ഫോണിെൻറ രണ്ട് വേരിയൻറുകളുടെ വിൽപനയാണ് ഒാൺലൈൻ ഷോപ്പിങ് സൈറ്റായ അലിഎക്സ്പ്രസിൽ തുടങ്ങിയത്.
3 ജി.ബി 32 ജി.ബി, 4 ജി.ബി 64 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറുകളാണ് വിൽപനക്കുള്ളത്. 3 ജി.ബി റാമുളള വേരിയൻറിന് ഏകദേശം 13,000 രൂപയും 4 ജി.ബി വേരിയൻറിന് 14,400 രൂപയുമാണ് വില. നേരത്തെ ജൂലൈ 24ന് എം.െഎ എ2 ലൈറ്റ് ഷവോമി ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.1080*2280 പിക്സൽ റെസല്യുഷനിലുള്ള 5.84 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് എ2 ലൈറ്റിന് ഷവോമി നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 625 പ്രൊസസറാണ് കരുത്ത് പകരുന്നത്. 12,5 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറയാണ് ഫോണിലുണ്ടാവുക. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം പിൻകാമറക്കൊപ്പം നൽകിയിട്ടുണ്ട്
5 മെഗാപിക്സലിേൻറതാണ് മുൻ കാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയ പോർട്ടറൈറ്റ് മോഡ് മുൻ കാമറയുടെ പ്രത്യകതയാണ്. ബ്യൂട്ടി ഫീച്ചറും മുൻ കാമറക്കൊപ്പമുണ്ടാകും. 4ജി എൽ.ടി.ഇ, വൈ-ഫൈ 802.11, ബ്ലൂടുത്ത് v4.2, എ.ജി.പി.എസ്, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഫീച്ചറുകൾ. 4000 എം.എ.എച്ചാണ് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്.
