കിടു ഫീച്ചറുകളുമായി ഷവോമി എം.​െഎ 9

19:33 PM
04/01/2019
xiaomi-mi-9-23

ഷവോമിയുടെ എം.​െഎ 8​​​െൻറ പിൻഗാമി എം.​െഎ 9 വിപണിയിലെത്തുന്നു. ഫോൺ പുറത്തിറങ്ങുന്നതിന്​ മുമ്പായി ഫീച്ചറുകളെ കുറിച്ചുള്ള ആദ്യഘട്ട സൂചനകൾ ടെക്​ സൈറ്റുകൾ പുറത്ത്​ വിട്ടു. സ്​നാപ്​ഡ്രാഗൺ 855 പ്രൊസസറി​​​െൻറ കരുത്തിലാവും എം.​െഎ 9 എത്തുക.

മൂന്ന്​ കാമറകളാവും ഫോണി​​​െൻറ പിൻവശത്ത്​ ഉണ്ടാവുക. 48 മെഗാപിക്​സലി​​േൻറതായിരിക്കും പ്രധാന കാമറ.  സോണി ​െഎ.എം.എക്​സ്​ 586 ആവും സെൻസെർ. 24 മെഗാപിക്​സലി​​േൻറതാവും മുൻ കാമറ. 32w ഫാസ്​റ്റ്​ചാർജിങ്​ സിസ്​റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 3500 എം.എ.എച്ചാണ്​ ബാറ്ററി​.

വാട്ടർനോച്ച്​ ഡിസ്​പ്ലേ, ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​, 6.4 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ അമലോഡഡ്​ ഡിസ്​പ്ലേ, 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​ എന്നിവയെല്ലാമാണ്​ മറ്റ്​ പ്രത്യേകതകൾ. 30,400 രൂപയായിരിക്കും എം.​െഎ 9​​​െൻറ ഏ​കദേശ വില.

Loading...
COMMENTS