സാംസങ് ഡിസ്പ്ലേയുമായി ഷവോമി എം.െഎ 9 എത്തും
text_fieldsസാംസങ്ങിെൻറ ഡിസ്പ്ലേയുമായി ഷവോമിയുടെ പുതിയ ഫോൺ വിപണിയിലെത്തും. ഫെബ്രുവരി 20നാണ് ഫോൺ പുറത്തിറങ്ങുന്ന ത്. ഇതിന് മുന്നോടിയായി എം.െഎ 9െൻറ ചില പ്രത്യേകതകൾ ടെക് സൈറ്റുകൾ പുറത്തുവിട്ടു. ഗൊറില്ല 6 ഗ്ലാസിെൻറ സുരക്ഷയോട് കൂടിയ 6.4 ഇഞ്ച് അമോലെഡ് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയായിരിക്കും ഷവോമിയുടെ പുതിയ ഫോണിന് ഉണ്ടാവുക.
ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസർ പുതിയ ഫോണിനായി നൽകുമെന്നാണ് റിപ്പോർട്ടുകൾ. 90.7 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയാണ് ഫോണിനുണ്ടാവുക. ഗെയിമിങ് ഉൾപ്പടെയുള്ളവ മികച്ചതാക്കാൻ ഡിസ്പ്ലേയിൽ മാറ്റങ്ങളോടെയാവും എം.െഎ 9 പുറത്തിറങ്ങുക. ഇതിനായി രണ്ടാം തലമുറ സൺസ്ക്രീൻ ടെക്നോളജിയാണ് ഷവോമി ഉപയോഗിക്കുന്നത്.
സ്നാപ്ഡ്രാഗൺ 855 പ്രൊസസറും ഫോണിനൊപ്പം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ 5ജി സാേങ്കതികവിദ്യയും എം.െഎ 9നിൽ എത്തുമെന്നാണ് സൂചന.
