സാംസങ്​ എസ്​ 20ക്ക്​ വെല്ലുവിളി; ഷവോമി എം.ഐ 10 സീരിസ്​ എത്തുന്നു

14:47 PM
08/02/2020
MI-NOTE

ഷവോമി ആരാധകരുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ എം.ഐ 10 സീരിസ്​ പുറത്തിറങ്ങുന്നു. ഫെബ്രുവരി 13ന്​ ഫോൺ പുറത്തിറക്കുമെന്ന്​ ഷവോമി അറിയിച്ചു. ഓൺലൈനിലൂടെയായിരിക്കും പുതിയ ഫോൺ പുറത്തിറങ്ങുക. 

കൊറോണ വൈറസ്​ ബാധയെ തുടർന്നാണ്​ ചൈനയിലെ ഔദ്യോഗിക ലോഞ്ചിങ്​ ഒഴിവാക്കിയത്​. ചൈനക്ക്​ ശേഷം ബാഴ്​സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിലും ഫോൺ പുറത്തിറക്കും. സാംസങ്​ പുറത്തിറക്കാനിരിക്കുന്ന എസ്​ 20ക്ക്​ എം.ഐ ​10 സീരിസ്​ വെല്ലുവിളി ഉയർത്തുക.വൺപ്ലസ്​, സാംസങ്​ എന്നിവയോട്​ കിടപിടിക്കുന്ന ഗെയിമിങ്​ അനുഭവമായിരിക്കും ഫോൺ നൽകുക. വൺ പ്ലസുമായും ഐഫോൺ 9നുമായി മൽസരക്കുന്നതിനായി ഇന്ത്യൻ വിപണിയിലും ഷവോമി ഫോൺ പുറത്തിറക്കിയേക്കും.

സ്​നാപ്​ഡ്രാഗൺ 865 പ്രൊസസറായിരിക്കും കരുത്ത്​ പകരുക. 5ജി നെറ്റ്​വർക്കിനെ ഫോൺ പിന്തുണക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.
നോട്ട്​ 10ന്​ സമാനമായി 108 മെഗാപിക്​സൽ കാമറയുമായിട്ടാണ്​ ​ വിപണിയിലെത്തുക. ഉയർന്ന റിഫ്രഷ്​ റേറ്റായിരിക്കും ഡിസ്​​പ്ലേയുടെ പ്രധാന സവിശേഷത. കേർവ്​ഡ്​ എഡ്​ജ്​ ഡിസ്​പ്ലേയും പഞ്ച്​ഹോൾ കാമറയും ഷവോമി ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

Loading...
COMMENTS