അമ്പരപ്പിക്കുന്ന വിലയിൽ ഷവോമിയുടെ സ്മാർട്ട് ടി.വികൾ ഇന്ത്യൻ വിപണിയിൽ
text_fieldsചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി പുതിയ സ്മാർട്ട് ടി.വികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 43 ഇഞ്ച്, 32 ഇഞ്ച് എം.െഎ ടി.വി 4എയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഷവോമിയുടെ മുൻ മോഡലുകൾക്ക് സമാനമായി കുറഞ്ഞ വില തന്നെയാണ് ടി.വിയുടെയും പ്രത്യേകത. എന്നാൽ, ഫീച്ചറുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ഷേവാമി തയാറല്ല.
43 ഇഞ്ച് ടി.വിക്ക് 22,999 രൂപയും 32 ഇഞ്ച് ടി.വിക്ക് 13,999 രൂപയുമാണ് വില. ലോഞ്ച് ഒാഫറിെൻറ ഭാഗമായാണ് ഷവോമി കുറഞ്ഞ വിലക്ക് ടി.വി നൽകുന്നത്. ഒാഫർ കാലാവധി കഴിഞ്ഞാൽ ഇരു മോഡലുകൾക്കും 24,999 രൂപയും 14,999 രൂപയുമായിരിക്കും വില. മാർച്ച് 13 മുതൽ എം.െഎ.കോം, ഫ്ലിപ്കാർട്ട് എന്നിവ വഴി ടി.വി വിൽപ്പനക്കെത്തും. ഇതിനൊപ്പം ഹോട്ട്സ്റ്റാർ, വുട്ട്, സോണി ലൈവ്, ഹംഗാമ പ്ലേ, സീ 5, സൺ നെക്സ്റ്റ് തുടങ്ങിയവയിലെ 5000,000 മണിക്കുർ കണ്ടൻറും സൗജന്യമായി ലഭിക്കും.
1920x1080 പിക്സൽ റെസലുഷ്യനുള്ള ഡിസ്പ്ലേയാണ് 43 ഇഞ്ച് ടി.വിക്ക് നൽകിയിരിക്കുന്നത്. 1 ജി.ബി റാമും 8 ജി.ബി സ്റ്റോറേജും ടി.വിക്കൊപ്പമുണ്ടാകും. വൈ-ഫൈ, മൂന്ന് എച്ച്.ഡി.എം.െഎ പോർട്ടുകൾ, 3 യു.എസ്.ബി പോർട്ടുകൾ, എതർനെറ്റ്, എ.വി കോംപനെറ്റ് പോർട്ട്, ഒാഡിയോ പോർട്ട് എന്നിവയെല്ലാം ടി.വിക്കൊപ്പം നൽകിയിട്ടുണ്ട്.
1366X768 പിക്സൽ റെസല്യുഷനിലുള്ള ഡിസ്പ്ലേയാണ് ഷവമോയുടെ 32 ഇഞ്ച് ടി.വിക്ക് നൽകിയിരിക്കുന്നത്. 1 ജി.ബി റാമും 8 ജി.ബി സ്റ്റോറേജുമാണ് ഉണ്ടാവുക. വൈ ഫൈ, മൂന്ന് എച്ച്.ഡി.എം.െഎ പോർട്ട്, രണ്ട് യു.എസ്.ബി പോർട്ട്, എതർനെറ്റ് പോർട്ട്, എ.വി കോംപനൻറ് പോർട്ട് എന്നിവയെല്ലാം ഇൗ മോഡലിലും ഷവോമി ലഭ്യമാക്കിയിട്ടുണ്ട്.