Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഷവോമി ​ലാപ്​ടോപ്പ്​...

ഷവോമി ​ലാപ്​ടോപ്പ്​ രംഗത്തും ചുവടുറപ്പിക്കുന്നു

text_fields
bookmark_border
xioamoi-23
cancel

ബജറ്റ് ഫോണിൽ ഫീച്ചറുകൾ കൊണ്ട് മൊബൈൽ ഫോൺ ആരാധകരെ അമ്പരപ്പിച്ച ഷവോമി ഇനി ലാപ്ടോപ്പ് രംഗത്തും കൈ വയ്ക്കുന്നു. ഷവോമിയുടെ രണ്ടു ലാപ്ടോപ്പുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. എം.ഐ നോട്ടുബുക്ക് എയർ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ മോഡലിലെ 13.3 ഇഞ്ച്, 15.6 ഇഞ്ച് എന്നീ സ്ക്രീൻ സൈസുകൾ ആണ് ഇന്ന് ചൈനയിൽ പുറത്തിറങ്ങുന്നത്. വിൻഡോസ് 10 ഹോം എഡിഷൻ ഇതിൽ പ്രീ ഇൻസ്ടാൾഡ് ആയി ലഭ്യമാകും.
ഇന്റൽ 8-ആം തലമുറ കോർ ഐ 3 പ്രോസസ്സറിൽ ആണ് ഈ മോഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം 41000 രൂപ വില വരുന്ന ഈ മോഡൽ ആദ്യ ഘട്ടത്തിൽ നവംബർ 11 മുതൽ ചൈനയിൽ ലഭ്യമായിത്തുടങ്ങും.

പ്രത്യേകതകൾ

1. 13.3 ഇഞ്ച്

  • ഫുൾ എച് ഡി സ്ക്രീൻ
  • 80.1 % ആസ്പെക്ട് റേഷ്യോ
  • 170 ഡിഗ്രീ വൈഡ് വ്യൂ ആംഗിൾ
  • 8ാം തലമുറ ഇന്റൽ കോർ ഐ3 ചിപ്സെറ്റ്
  • 8 ജിബി റാം
  • 128 ജിബി എസ് എസ് ഡി
  • എച് ഡി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 40 വാൾട്ട് ബാറ്ററി
  • ബ്ലൂടൂത്ത് 4.1
  • ഫിംഗർ പ്രിന്റ് സെൻസർ
  • വൈ ഫൈ
  • യൂ എസ് ബി ടൈപ്പ് സി സപ്പോർട്ട്

2. 15.6 ഇഞ്ച്

  • ഫുൾ എച് ഡി സ്ക്രീൻ
  • 80.1 % ആസ്പെക്ട് റേഷ്യോ
  • 178 ഡിഗ്രീ വൈഡ് വ്യൂ ആംഗിൾ
  • 8ആം തലമുറ ഇന്റൽ കോർ ഐ3 ചിപ്സെറ്റ്
  • 4 ജിബി റാം
  • 128 ജിബി എസ് എസ് ഡി
  • 1 ടി ബി മെക്കാനിക്കൽ ഹാർഡ് ഡ്രൈവ്
  • എച് ഡി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 40 വാൾട്ട് ബാറ്ററി
  • ബ്ലൂടൂത്ത് 4.1
  • ഫിംഗർ പ്രിന്റ് സെൻസർ
  • വൈ ഫൈ
  • യൂ എസ് ബി ടൈപ്പ് സി സപ്പോർട്ട്
  • യൂ എസ് ബി 3.0
  • എച്ച്​.ഡി.എം.​െഎ

ഇത് കൂടാതെ പ്രോസസ്സർ ചൂടിനെ നിയന്ത്രിക്കുന്നതിന് വേണ്ടി പുതിയ സാങ്കേതിക വിദ്യകളായ ഡബിൾ ഔട്ട്ലെറ്റ്, ഡ്യുവൽ ഫാൻ 2+2 ഹീറ്റ് പൈപ്പ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMiXioamiTechnology News
News Summary - Xiaomi laptop-Technology
Next Story