േനാട്ട് 5 പ്രോ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
text_fieldsബീജിങ്: ഷവോമിയുടെ നോട്ട് 5, നോട്ട് 5 പ്രോ ഉപയോക്താകൾക്ക് മുന്നറിയിപ്പുമായി കമ്പനി. എം.െഎ.യു.െഎ 10 ഗ്ലോബൽ ബീറ്റ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത ഉപഭോക്തകൾക്കാണ് മുന്നറിയിപ്പുമായി ഷവോമി എത്തിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്തവർ പഴയ പതിപ്പിലേക്ക് തിരികെ പോകാൻ ശ്രമിച്ചാൽ ഫോൺ നിശ്ചലമാകാൻ സാധ്യതയുണ്ടെന്നാണ് ഷവോമിയുടെ മുന്നറിയിപ്പ്. ഇത്തരം പ്രശ്നം ഉണ്ടായാൽ ഫോൺ ഉടൻ തന്നെ ഷവോമിയുടെ സർവീസ് സെൻററിൽ എത്തിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
എം.െഎ.യു.െഎ സ്റ്റേബിൾ ROM v9.5 നോട്ട് 5, നോട്ട് 5 പ്രോ, ഉപയോഗിക്കുന്നവർ പുതിയ പതിപ്പുകളിലേക്ക് മാത്രമേ അപ്ഗ്രേഡ് ചെയ്യാൻ പാടുള്ളുവെന്ന് ഷവോമി അറിയിച്ചു. ഗുഗ്ൾ പല ഫോണുകൾക്കും നടപ്പിലാക്കിയ നയത്തിന് സമാനമാണ് ഷവോമിയുടെ ഇപ്പോഴത്തെ മാറ്റം. വിപണിയിൽ കൂടുതൽ പിടിമുറുക്കുന്നതിെൻറ ഭാഗമായാണ് ഷവോമിയുടെ നയംമാറ്റമെന്നാണ് വിലയിരുത്തൽ.
ഫോണിെൻറ സ്ഥിരതയും സുരക്ഷയും കണക്കിലെടുത്താണ് പുതിയ അപ്ഡേറ്റ് നൽകിയതെന്ന് ഷവോമി വ്യക്തമാക്കി. ഇന്ത്യൻ വിപണിയിലടക്കം തരംഗമായ ഷവോമിയുടെ ഫോണുകളാണ് നോട്ട് 5, നോട്ട് 5 പ്രോ എന്നിവ.