Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightലോകത്തിലെ ഏറ്റവ​ും...

ലോകത്തിലെ ഏറ്റവ​ും വലിയ ജലവിമാനവുമായി ചൈന

text_fields
bookmark_border
ലോകത്തിലെ ഏറ്റവ​ും വലിയ ജലവിമാനവുമായി ചൈന
cancel
ബെയ്​ജിങ്​: ചൈന തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ  ഏറ്റവും  വലിയ ജലവിമാനമായ എജി600 വിജയകരമായി  പറത്തി. ഞായറാഴ്​ച ദക്ഷിണ  ചൈനയിലെ ഷുഹാ നഗരത്തിലെ ജിൻവാൻ സിവിൽ ഏവിയേഷൻ  വിമാനത്താവളത്തിൽനിന്നാണ് വിമാനം  പറന്നുയർന്നത്.  ദൃശ്യങ്ങൾ സർക്കാർ  ഉടമസ്ഥതയിലുള്ള ടി.വി ചാനൽ സംപ്രേഷണം  ചെയ്തു. സൈന്യത്തെ ആധുനികവത്​കരിക്കുന്നതി​​െൻറ ഭാഗമായാണ്​ ചൈനയുടെ പുതിയ പരീക്ഷണം. ദക്ഷിണ ചൈനാകടൽ ഉൾപ്പെടെയുള്ള  മേഖലകളിൽ തർക്കം രൂക്ഷമായതോടെ ഇത്തരം വിമാനങ്ങൾ നാവികസേനയുടെ ഭാഗമാക്കാൻ ചൈന ശ്രമിച്ചുവരുകയാണ്. ഈ വർഷം ആദ്യം വിമാനം പറത്താനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്​. പിന്നീടത്​ മാറ്റിവെക്കുകയായിരുന്നു. 

39.6 മീറ്ററാണ്​ വിമാനത്തി​​െൻറ നീളം.  ചിറകുകളുടെ വ്യാപ്തി 38.8 മീറ്ററും.  4,500 കിലോമീറ്റർ പരിധിയിൽ പറക്കാൻ  ശേഷിയുണ്ട്​ വിമാനത്തിന്​. പറന്നുയരാനും  ലാൻഡ് ചെയ്യാനും പരമ്പരാഗത  വിമാനത്താവളങ്ങളും ജലവിതാനവും ഒരുപോലെ  ഉപയോഗിക്കാൻ കഴിയും.  കടലിലെ രക്ഷാപ്രവർത്തനത്തിനും മറ്റുമാണ് വിമാനം കൂടുതലായി ഉപയോഗിക്കാനാവുക.  50 ആളുകൾക്ക്​ കയറാം.   മാത്രമല്ല,  അഗ്നിബാധയുണ്ടായാൽ 20 സെക്കൻഡിനുള്ളിൽ 12  ടൺ വരെ വെള്ളം ഒറ്റയടിക്ക് സംഭരിച്ചു  കൊണ്ടുപോകാനും   വിമാനത്തിന് സാധിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള  ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ്  ചൈനയാണ് ഈ ജലവിമാനത്തി​​െൻറ നിർമാതാക്കൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsAG600 Kunlonglargest amphibious plane
News Summary - world's largest amphibious plane- World news
Next Story