ആയുസ്സ്​ ഇനി മാസങ്ങള്‍ മാത്രം, വിന്‍ഡോസ് ഏഴിനെ കൈവിടാന്‍ മടി

  • പി.സി ഉപഭോക്താക്കളില്‍ 36 ശതമാനം പേരും ഇപ്പോഴും വിന്‍ഡോസ് ഏഴില്‍ തുടരുകയാണ്

windows-7

കമ്പ്യൂട്ടറുകളില്‍ ഇരിപ്പുറപ്പിച്ച് പത്തുവര്‍ഷം കഴിഞ്ഞിട്ടും മൈക്രോസോഫ്റ്റ് വിടചൊല്ലിയിട്ടും ജനപ്രീതി കുറയാത്ത വിന്‍ഡോസ് 7 ഓപറേറ്റിങ് സിസ്​റ്റത്തിന് ആയുസ്സ്​ ഇനി അഞ്ചുമാസം. ഇ​േപ്പാഴും ആകെയുള്ള വിന്‍ഡോസ് പി.സി. ഉപഭോക്താക്കളില്‍ 36 ശതമാനം പേരും വിന്‍ഡോസ് ഏഴില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇറങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും 55.2 ശതമാനം ആളുകള്‍ മാത്രമാണ് വിന്‍ഡോസ് പത്ത് ഉപയോഗിക്കുന്നത്. 2014 ഏപ്രില്‍ എട്ടിന് വിന്‍ഡോസ് എക്സ്.പിയുടെ സേവനം അവസാനിപ്പിച്ചപ്പോഴും 29 ശതമാനം പേർ അതിലുറച്ചുനില്‍ക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ 88.5 ശതമാനം പേരും ഇപ്പോഴും വിന്‍ഡോസി​െനാപ്പമുണ്ട്.

ബാക്കി മാത്രമേ ആപ്പിളി​​െൻറ മാക് ഒ.എസ്, ലിനക്സ്, ഗൂഗിള്‍ ക്രോം ഒ.എസ് എന്നിവ ഉപയോഗിക്കുന്നുള്ളൂ. 2009 ജൂലൈ 22നാണ് വിന്‍ഡോസ് ഏഴ് ജനിച്ചത്. വിന്‍ഡോസ് പത്താകട്ടെ 2015 ജൂലൈ 29നും. 2015 ജനുവരിയിലാണ് വിന്‍ഡോസ് ഏഴിനെ കൈവിടുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ആഗോള പേഴ്സനല്‍ കമ്പ്യൂട്ടറുകളില്‍ ഈ ജൂലൈയില്‍ മാത്രം വിൻഡോസ് ഏഴി​​െൻറ അടിത്തറ 31.8 ശതമാനം ആണ് ഇടിഞ്ഞത്. വിന്‍ഡോസ് പത്ത് 48.9 ശതമാനം വളര്‍ച്ചനേടി. ഇത് വിന്‍ഡോസ് ഏഴ് ഉപയോഗിച്ചിരുന്നവര്‍ പത്തിലേക്ക് മാറാന്‍ തുടങ്ങിയതി​​െൻറ സൂചനയാണെന്ന് അനലിറ്റിക്സ് സ്ഥാപനമായ നെറ്റ് ആപ്ലിക്കേഷ​​െൻറ കണക്കുകള്‍ പറയുന്നു. ഈവര്‍ഷം ജനുവരിയിലെ കണക്കുകള്‍ പ്രകാരം ആ​േഗാളതലത്തില്‍ 350 ദശലക്ഷം കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് ഏഴ് ഉപയോഗിക്കുന്നുണ്ടായിരുന്നു. 

സുരക്ഷ അപ്ഡേറ്റുകള്‍ വഴി വിന്‍ഡോസ്​ ഏഴാമനെ പിടിച്ചുനിര്‍ത്തുന്ന മൈക്രോസോഫ്റ്റ് 2020 ജനുവരി 14 ഓടെ ആ പരിപാടി അവസാനിപ്പിക്കും. പിന്നീട് വിന്‍ഡോസ് ഉപയോഗിക്കുന്നത് സ്വന്തം ഉത്തരവാദിത്തലാകണമെന്നും കഷ്​ടനഷ്​ടങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് ചെവികൊടുക്കില്ലെന്നുമാണ് പ്രഖ്യാപനം. സുരക്ഷാപിന്തുണ നഷ്​ടമായാല്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാനും വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും എളുപ്പം കഴിയും. വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് പത്തിലേക്ക് മാറാന്‍ സൗജന്യ അപ്ഡേഷന്‍ സൗകര്യമുണ്ട്. ഒറിജിനല്‍ വിന്‍ഡോസ് ആയിരിക്കണം. ക്രാക്കഡ് പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ പണം നല്‍കേണ്ടിവരും. 

പത്തുവേണ്ട പലര്‍ക്കും
വിൻഡോസ് 95, എക്സ്.പി, പിന്നെ സെവൻ; കമ്പ്യൂട്ടർ ഉപയോക്താക്കളുടെ ശീലങ്ങൾക്കൊപ്പം തുള്ളിയിരുന്ന മൈ​േക്രാസോഫ്റ്റി​െൻറ വിൻഡോസ് ഒാപറേറ്റിങ് സിസ്​റ്റങ്ങളാണിവ. പലരും എക്സ്.പിയിൽനിന്ന് മാറാതെ നിൽക്കുകയായിരുന്നു, വർഷങ്ങളോളം. എക്സ്.പിക്ക് ശേഷം വന്ന വിൻഡോസ് വിസ്​റ്റയെ ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അപ്ഡേറ്റ് ചെയ്തവർ പോലും എക്സ്.പിയിലേക്ക് മടങ്ങി. വിസ്​റ്റ ഇറക്കി മൂന്നുവർഷം തികയുംമുമ്പ് ഏഴ് വന്നു. എക്സ്.പിയോളം ലാളിത്യവും ഉപയോഗസുഖവുമില്ലെങ്കിലും സെവനെ കാലക്രമേണ സ്േനഹിക്കാൻ തുടങ്ങി.

അതാണ് വിൻഡോസ് എട്ടും 8.1ഉം 10ഉം വന്നിട്ടും പലരും സെവനിൽ തുടരാൻ കാരണം. സ്​റ്റാർട്ട് ബട്ടണില്ലാത്ത എട്ടിനെ പാടെ കൈയൊഴിഞ്ഞ ജനത്തെ കൂടെ നിർത്താൻ സ്​റ്റാർട്ട് ബട്ട​േണാടെ 8.1 പതിപ്പ് ഇറക്കേണ്ടിവന്നു വിൻഡോസിന്. എന്നിട്ടും പലരും സെവനിലേക്ക് തിരിച്ചുപോയി. ആവശ്യമില്ലാത്ത ഏച്ചുകെട്ടലുകളാണ് പത്തിലുള്ളതെന്നും സാധാരണ കമ്പ്യൂട്ടർ ഉപ​േയാഗത്തിന് തടസ്സമാണെന്നുമാണ് ജനങ്ങളുടെ കണ്ടെത്തൽ. അതുകൊണ്ട് പലരും പത്തിലേക്ക് ചേക്കേറിയില്ല. 2018 ഡിസംബറിലാണ് വിൻഡോസ് 10 പതിപ്പ് വിൻഡോസ് 7​െൻറ ജനസമ്മതിയെ കഷ്​ടിച്ച് മറികടന്നത്. 

കാശുകൊടുത്താല്‍ പിടിച്ചുനില്‍ക്കാം
2015 ജനുവരി 13ന് വിൻഡോസ്​ ഏഴിനുള്ള പിന്തുണ നിർത്തിയശേഷം സൗജന്യമായി ക്രിട്ടിക്കൽ സെക്യൂരിറ്റി പാച്ചസ്, ബഗ് ഫിക്സസ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവയാണ് മൈക്രോസോഫ്റ്റ് വിൻഡോസ് ഏഴിന് നൽകിക്കൊണ്ടിരുന്നത്. അതും അടുത്തവർഷം നിലയ്ക്കും. എന്നാൽ കാശുകൊടുത്താൽ മൂന്നുവർഷത്തേക്ക് സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കും. പത്തിലേക്ക് പെെട്ടന്ന് മാറാൻ കഴിയാത്ത വ്യവസായ സംരംഭകർക്ക് കുറച്ചുകാലം പിന്തുണ നൽകും. അതിനായി ജനുവരി 14ന് ശേഷം വിൻഡോസ് ഏഴ്​ പ്രൊഫഷനൽ, വിൻഡോസ് ഏഴ്​ എൻറർപ്രൈസ് ഉപയോക്താക്കൾക്ക് 2023 വരെ അധിക സുരക്ഷ പിന്തുണ ലഭിക്കും.

അതിന് പണം നൽകണം. വർഷംതോറും പൈസ കൂടുകയും ചെയ്യും. ഒരു കമ്പ്യൂട്ടറിന് വിൻഡോസ് ഏഴ്​ എൻറർപ്രൈസസിന് ആദ്യവർഷം (ജനുവരി 2020- ജനുവരി 2021) 25 ഡോളർ, രണ്ടാംവർഷം (ജനുവരി 2021- ജനുവരി 2022) 50 ഡോളർ, മൂന്നാംവർഷം (ജനുവരി 2022- ജനുവരി 2023) 100 ഡോളർ എന്നിങ്ങനെ നൽകണം. ഇനി വിൻഡോസ് ഏഴ്​ പ്രോയാണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യവർഷം 50 ഡോളറും രണ്ടാംവർഷം 100 ഡോളറും മൂന്നാംവർഷം 200 ഡോളറും നൽകണം. 

അപ്ഗ്രേഡ് ചെയ്യാന്‍  എന്തൊക്കെ വേണം?
32 ബിറ്റിന് ഒരു ജി.ബി റാമും 16 ജി.ബി ഇ​േൻറണല്‍ മെമ്മറിയും 64 ബിറ്റ് ഒ.എസിന് കുറഞ്ഞത് രണ്ട് ജി.ബി റാമും 20 ജി.ബി ഇ​​േൻറണല്‍ മെമ്മറിയുമുള്ള കമ്പ്യൂട്ടറുകള്‍ക്ക് പത്താമനിലേക്ക് സുഖമായി മാറാം. ഡിസ്​​േപ്ല റസലൂഷന്‍ 800x600 പിക്സലോ കൂടുതലോ വേണം. ഡയറക്ട് എക്സ് 9 നോ അതില്‍കൂടുതലോ ഗ്രാഫിക്സ് കാര്‍ഡ് പിന്തുണയും ആവശ്യമാണ്. ഇതറിയാന്‍ സ്​റ്റാര്‍ട്ട് മെനുവില്‍ പോയി Start > Run > DXDiag എന്ന് ടൈപ്പ് ചെയ്തുനോക്കിയാല്‍ മതി. നിങ്ങളുടെ കമ്പ്യൂട്ടറി​​െൻറ സവിശേഷതകള്‍ വ്യക്തമായി ലഭിക്കും. 

പത്തിലേക്കുള്ള വഴികള്‍

  1. സിസ്​റ്റത്തിലുള്ള പാട്ടും വിഡി​േയായും അടക്കം ഫയലുകളും സേവ് ചെയ്ത വിവരങ്ങളും ബാക്കപ് ചെയ്യണം. അതിന് വിന്‍ഡോസ് ബാക്ക് ടൂള്‍ എടുക്കുകയോ എക്​സ്​​േറ്റണല്‍ ഹാര്‍ഡ് ഡിസ്കുകളിലേക്ക് കോപ്പി ചെയ്യുകയോ മതി. 
  2. ഇനി വിന്‍ഡോസ് ഏഴ് പ്രോഡക്ട് കീ കണ്ടെത്തണം. അപ്ഗ്രേഡിന് യഥാര്‍ഥ വിന്‍ഡോസ് പ്രോഡക്ട് കീ വേണം. വ്യാജ പതിപ്പുകള്‍ക്ക് അതുണ്ടാവില്ല. ഇനി കമ്പ്യൂട്ടര്‍ വാങ്ങി വര്‍ഷങ്ങളായതിനാല്‍ പ്രോഡക്ട് കീ ഓര്‍ക്കുന്നില്ലെങ്കില്‍ NirSoft ProduKey എന്ന തേഡ്​ പാര്‍ട്ടി ടൂള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഇത് പ്രോഡക്ട് കീ കണ്ടത്തൊന്‍ സഹായിക്കും. 
  3. വിന്‍ഡോസ് ഇൻസ്​റ്റാളര്‍ പേജില്‍ പോവുക. ഡൗണ്‍ലോഡ് വിൻ​േഡാസ് 10 ഇൻസ്​റ്റാളര്‍ അല്ലെങ്കില്‍ യു.എസ്.ബി ഫ്ലാഷ് ഡ്രൈ​േവാ, ഡി.വി.ഡിയോ ഇട്ട് ഇൻസ്​റ്റാള്‍ ചെയ്യാനുള്ള ഇൻസ്​റ്റലേഷന്‍ മീഡിയ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ വേണ്ടത് തെരഞ്ഞെടുക്കുക.
  4. റീസ്​റ്റാര്‍ട്ട് ചെയ്ത് BIOS സിലേക്ക് പോകണം. ഇനി കീ കോമ്പിനേഷന്‍ ഉപയോഗിച്ച് ബയോസില്‍ കയറുക. as F2, Alt+F8, Del, F8 എന്നിങ്ങനെ മദര്‍ബോര്‍ഡ് അനുസരിച്ച് ഓരോ കമ്പ്യൂട്ടറിലും വ്യത്യസ്തമായിരിക്കും കീ കോമ്പിനേഷനുകള്‍. ബൂട്ട് പ്രയോറിറ്റി തെരഞ്ഞെടുക്കുക. സേവ് ചെയ്ത് എക്സിറ്റ് ആകുക. വീണ്ടും റീസ്​റ്റാര്‍ട്ട് ചെയ്യുക. 
  5. പ്രോഡക്ട് കീ നല്‍കി ഇൻസ്​റ്റാളര്‍ റണ്‍ ചെയ്യിക്കുക. പഴയ സിസ്​റ്റമാണെങ്കില്‍ കുറച്ചുസമയമെടുക്കും. എല്ലാം കഴിഞ്ഞാല്‍ വിന്‍ഡോസ് 10 കാത്തിരിക്കുകയായി.
Loading...
COMMENTS