Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്സാപ്പില്‍ പുതിയ...

വാട്സാപ്പില്‍ പുതിയ ‘സ്റ്റാറ്റസ്’ ഫീച്ചര്‍; സ്വകാര്യത തകര്‍ക്കുമെന്ന് പരാതി

text_fields
bookmark_border
വാട്സാപ്പില്‍ പുതിയ ‘സ്റ്റാറ്റസ്’ ഫീച്ചര്‍; സ്വകാര്യത തകര്‍ക്കുമെന്ന് പരാതി
cancel
അബൂദബി: ജനകീയ മൊബൈല്‍ സന്ദേശ സേവന ആപ്ളിക്കേഷനായ വാട്സാപ്പില്‍ പുതിയ ‘സ്റ്റാറ്റസ്’ ഫീച്ചര്‍. ഫോട്ടോകള്‍, ഗ്രാഫിക്സ് ഇന്‍റര്‍ചേഞ്ച് ഫോര്‍മാറ്റുകള്‍ (ജിഫ്), വീഡിയോകള്‍, ഇമോജികള്‍, അടിക്കുറിപ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സ്റ്റാറ്റസ് രേഖപ്പെടുത്താമെന്നതാണ് സവിശേഷത. നേരത്തെ അടിക്കുറിപ്പുകള്‍ വഴി മാത്രമേ സ്റ്റാറ്റസ് രേഖപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. പുതുക്കിയ സ്റ്റാറ്റസ് 24 മണിക്കൂര്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ലഭ്യമാവും. സ്റ്റാറ്റസ് പ്രൈവസിയില്‍ പോയി ആരൊക്കെ സ്റ്റാറ്റസ് കാണണം എന്ന് തീരുമാനിക്കാന്‍  സൗകര്യം നല്‍കുന്നുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് രഹസ്യകോഡില്‍ സുരക്ഷിതമാണെന്ന് വാട്സാപ്പ് വെബ്സൈറ്റില്‍ പറയുന്നു.എന്നാല്‍, പുതിയ ഫീച്ചര്‍ വ്യക്തികളുടെ സ്വകാര്യത നശിപ്പിക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. സ്റ്റാറ്റസില്‍ പോയി അറിയാതെ വീഡിയോ ഓപ്ഷനില്‍ കൈ തട്ടിയാല്‍ പകര്‍ത്തപ്പെടുന്ന വീഡിയോ 24 മണിക്കൂര്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം കാണാനാവും. സ്റ്റാറ്റസ് പ്രൈവസിയില്‍ പോയി സ്റ്റാറ്റസ് അപ്ഡേറ്റ് ആരൊക്കെ കാണണമെന്ന് നിശ്ചയിക്കാന്‍ സാധിക്കുമെങ്കിലും പുതിയ ഫീച്ചര്‍ ആയതിനാല്‍ ഇങ്ങനെ നിശ്ചയിച്ചുവെക്കുന്നതിന് മുമ്പ് വിഡിയോ ആയും മറ്റും സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കോണ്ടാക്ടുകളിലേക്ക് പോയത് പലരെയും പ്രയാസത്തിലാക്കി.   
Show Full Article
TAGS:whatsapp 
News Summary - whatsapp
Next Story