വാട്സ് ആപിൽ രണ്ട് കിടിലൻ ഫീച്ചറുകൾ വരുന്നു
text_fieldsകാലിഫോർണിയ: രണ്ട് കിടിലൻ ഫീച്ചറുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്. ടെക്നോളജി വെബ്സെറ്റായ വാബീറ്റഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. പിക്ചർ ടു പിക്ചർ മോഡ്, റിപ്ലേ പ്രൈവറ്റ്ലി എന്നീ രണ്ട് ഒാപ്ഷനുകളാണ് വാട്സ് ആപ് അവതരിപ്പിക്കുന്നത്.

വാട്സ് ആപിൽ എത്തുന്ന വിഡിയോകൾ കാണാനായി പ്രത്യേക പോപ് അപ് സ്ക്രീൻ നൽകുന്നതാണ് പിക്ചർ ടു പിക്ചർ മോഡ്. ഒരു വിഡിയോ പ്ലേയറിെൻറ മാതൃകയിലാവും ഇൗ സംവിധാനം പ്രവർത്തിക്കുക. വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങൾക്ക് സ്വകാര്യമായി മെസേജ് അയക്കുന്നതിനുള്ള സംവിധാനമാണ് റിപ്ലേ പ്രൈവറ്റ് ഒാപ്ഷനിൽ ഉണ്ടാവുക. അടുത്ത അപ്ഡേറ്റിൽ ഇൗ രണ്ട് സംവിധാനങ്ങളും വാട്സ് ആപിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ ഗ്രൂപ്പിൽ അഡ്മിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ വാടസ് ആപ് അവതരിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പരിഷ്കാരങ്ങളെ കുറിച്ചുള്ള സൂചനകൾ കമ്പനി നൽകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
