Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightബിസിനസ്​ ആപി​െൻറ...

ബിസിനസ്​ ആപി​െൻറ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട്​ വാട്​സ്​ ആപ്​

text_fields
bookmark_border
WhatsApp-Business
cancel

കാലിഫോർണിയ: പുതുതായി പുറത്തിറക്കുന്ന വാട്​സ്​ ആപ്​ ബിസിനസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട്​ കമ്പനി. ആപിനെ കുറിച്ച്​ നിരന്തരമായി ഉയർന്നുവന്നിരുന്ന ചോദ്യങ്ങൾക്കാണ്​ കമ്പനി ഉത്തരം നൽകിയിരിക്കുന്നത്​.  ആപിൽ ​സാക്ഷ്യപ്പെടുത്തിയ അക്കൗണ്ടുകളെ എങ്ങനെ തിരിച്ചറിയാമെന്നാണ്​ വാട്​സ്​ ആപ്​ അറിയിച്ചിരിക്കുന്നത്​.

ബിസിനസ്​ ആപിലെ പ്രൊഫൈലുകളിൽ പച്ച നിറത്തിലുള്ള ടിക്കുണ്ടെങ്കിൽ അത്​ വാട്​സ്​ ആപ്​ സാക്ഷ്യപ്പെടുത്തിയതാണ്​. എന്നാൽ, ഗ്രേ ടിക്കാണെങ്കിൽ ​ബിസിനസ്​ ആപ്​ വ്യക്​തി ഉപയോഗിക്കുന്നുണ്ട്​ പക്ഷേ പ്രൊഫൈൽ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടില്ല. 

 കൂടുതൽ വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്​ ​ബിസിസനസ്​ ആപിനെ കമ്പനി അണിയിച്ചൊരുക്കുന്നത്​. ആപ്​ പുറത്തിറങ്ങുന്നതോടെ കൂടുതൽ വരുമാനം ഉണ്ടാക്കാമെന്നാണ്​ വാട്​സ്​ ആപി​​െൻറ ഉടമസ്ഥരായ ഫേസ്​ബുക്കി​​െൻറ കണക്കുകൂട്ടൽ. നിലവിൽ  ബിസിനസ്​ ആപി​​െൻറ പരീക്ഷണമാണ്​ കമ്പനി നടത്തുന്നത്​. വൈകാതെ തന്നെ പ്ലേ സ്​റ്റോർ ഉൾപടെയുള്ള ആപ്​ സ്​റ്റോറുകളിൽ ഇത്​ ലഭ്യമാവുമെന്നാണ്​ റിപ്പോർട്ടുകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whats appmalayalam newsbusiness appFAQTechnology News
News Summary - WhatsApp verified profile: New details of WhatsApp's upcoming app revealed-Technology
Next Story