Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപിൽ ഇനി...

വാട്​സ്​ ആപിൽ ഇനി യുട്യൂബ്​ വിഡിയോയും കാണാം

text_fields
bookmark_border
whatsapp-youtube
cancel

കാലിഫോർണിയ: വാട്​സ്​ ആപിൽ യുട്യൂബ്​ വിഡിയോകളും കാണുന്നതിനുള്ള സൗകര്യമൊരുങ്ങുന്നു. ആപിൽ ഷെയർ ചെയ്യുന്ന യുട്യൂബ്​ വിഡിയോകൾ ചാറ്റ്​ വി​ൻഡോയിൽ തന്നെ കാണുന്നതിനുള്ള സൗകര്യമാണ്​ ലഭ്യമാകുന്നത്​​. ​െഎ.ഒ.എസ്​ ഉപയോക്​താകൾക്കാണ്​ ഇപ്പോൾ പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്​.

പുതിയ ഫീച്ചർ പ്രകാരം യുട്യൂബ്​ ലിങ്കുകളിലൂടെ വരുന്ന വിഡിയോകൾ കാണാൻ വാട്​സ്​ ആപിൽ നിന്ന്​ പുറത്ത്​ പോ​കേണ്ട ആവശ്യമില്ല. ചാറ്റ്​ ചെയ്​തുകൊണ്ടിരിക്കുന്ന വിൻഡോവിൽ ത​ന്നെ വിഡിയോകൾ കാണാം. നിലവിൽ വാട്​സ്​ ആപിൽ വരുന്ന വിഡിയോ ലിങ്കുകൾ കാണുന്നതിനായി ആപ്​ ക്ലോസ്​ ​ചെയ്​ത്​ യുട്യൂബിൽ പോവണം. ഇൗ പ്രശ്​നത്തിനാണ്​ ഇപ്പോൾ കമ്പനി പരിഹാരം കണ്ടിരിക്കുന്നത്​. 

വോയ്​സ്​ മെസേജുകൾ എളുപ്പത്തിൽ അയക്കുന്നതിനുള്ള ഫീച്ചറും വാട്​സ്​ ആപ്​ ​​െഎ.ഒ.എസ്​ ഉപയോക്​താകൾക്കായി അവതരിപ്പിച്ചിട്ടുണ്ട്​. രണ്ട്​ ഫീച്ചറുകളും പുതിയ അപ്​ഡേറ്റിലുടെ ലഭ്യമാവും. എന്നാൽ, ആൻഡ്രോയിഡ്​ ഉപയോക്​താകൾക്ക്​ പുതിയ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകുമെന്നത്​ സംബന്ധിച്ച്​ റിപ്പോർട്ടുകളൊന്നും പുറത്ത്​ വന്നിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappiphoneyoutubemalayalam newsTechnology News
News Summary - WhatsApp update for iPhones allows users to watch YouTube videos in app during chats-Technology
Next Story