Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസ്​പാം മെസേജുകൾ തടയാൻ...

സ്​പാം മെസേജുകൾ തടയാൻ പുതുവഴിയുമായി വാട്​സ്​ ആപ്

text_fields
bookmark_border
സ്​പാം മെസേജുകൾ തടയാൻ പുതുവഴിയുമായി വാട്​സ്​ ആപ്
cancel

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക്​ കനത്ത വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്​ സ്​പാം മെസേജുകൾ. പലപ്പോഴും ഇത്തരം സന്ദേശങ്ങൾ കണ്ടെത്തി തടയാൻ സാധിക്കാറില്ല. ഇയൊരു പ്രശ്​നത്തിന്​ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ്​ വാട്​സ്​ ആപ്​.

ഒന്നിച്ച്​ ഒരു നിശ്​ചിത പരിധിയിൽ കൂടുതൽ ആളുകളിലേക്ക്​ അയക്കപ്പെടുന്ന സന്ദേശങ്ങൾ വാട്​സ്​ ആപ്​ പരിശോധനക്ക്​ വിധേയമാക്കിയാണ്​ പുതിയ രീതി പരീക്ഷിക്കുക. ഇത്തരം സന്ദേശങ്ങൾ പരിശോധിച്ച്​ നിരന്തരമായി ഫോർവേർഡ്​ ചെയ്യപ്പെടുന്നതാണെന്ന അറിയിപ്പ്​ ഉപയോക്​താകൾക്ക്​ നൽകുകയാണ്​ വാാട്​സ്​ ആപ്​ ചെയ്യുക.

എന്നാൽ, കൂട്ടമായി അയക്കപ്പെടുന്ന സന്ദേശങ്ങൾ വാട്​സ്​ ആപി​​െൻറ പരിശോധനക്ക്​ വിധേയമാകണമെങ്കിൽ ചില വ്യവസ്ഥകളുണ്ട്​. നിലവിൽ ഒരാൾക്ക്​ കൂടിയത്​ 30 സന്ദേശങ്ങളാണ്​ അയക്കാൻ കഴിയുക. ഇത്​ 25 തവണ വരെ അത്​ ആവർത്തിക്കുകയും ചെയ്യാം. ഇൗ പരിധി കഴിഞ്ഞുള്ള സന്ദേശങ്ങളാണ്​ വാട്​സ്​ ആപ്​ പരിശോധിക്കുക. വാട്​സ്​ ആപ്​ നിരീക്ഷകരായ വാബീറ്റ ഇൻഫോയാണ്​ ഇക്കാര്യം പുറത്തുവിട്ടത്​. നിലവിൽ ഇൗ സംവിധാനം വാട്​സ്​ ആപ്​ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. വൈകാതെ തന്നെ സംവിധാനം നിലവിൽ വരുത്താനാണ്​ വാട്​സ്​ ആപ്​ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whats appmalayalam newsSpam messgeBlocking messageTechnology News
News Summary - WhatsApp is studying some methods to prevent spam-Technology
Next Story