വാട്​സ്​ആപ്പ്​ ടെക്​നിക്കൽ ടീമെന്ന വ്യാജേന പുതിയ തട്ടിപ്പ്; സൂക്ഷിക്കണമെന്ന്​ അധികൃതർ​

19:27 PM
30/05/2020

ലോക്​ഡൗണിനെ തുടർന്ന്​ കഴിഞ്ഞ ഏതാനും​ ആഴ്​ച്ചകളിലായി വാട്​സ്​ആപ്പ്​ ഉപയോഗം ഗണ്യമായി കൂടിയിരിക്കുകയാണ്​. 40 ശതമാനം വർധനയുണ്ടായെന്നാണ്​​​ കണക്ക്​. ഇൗ സാഹചര്യം മുതലെടുത്ത്​ ചില വിരുതൻമാർ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്​.

പല യൂസർമാർക്കും വാട്​സ്​ആപ്പി​​െൻറ ടെക്​നിക്കൽ ടീം എന്ന പേരിൽ ചില സന്ദേശങ്ങൾ വരികയും അവർ യൂസർമാരോട്​ ആറക്ക വെരിഫിക്കേഷൻ കോഡ്​ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായാണ്​ റിപ്പോർട്ടുകൾ. വാട്​സ്​ആപ്പിലേക്ക്​ ലോഗിൻ ചെയ്യു​േമ്പാൾ ചോദിക്കുന്ന വെരിഫിക്കേഷൻ കോഡാണ്​ സ്​കാമർമാർക്ക്​ വേണ്ടത്​. യൂസർമാരുടെ സുരക്ഷക്ക്​ വേണ്ടിയുള്ളതാണ്​ എസ്​.എം.എസായി നൽകുന്ന വെരിഫിക്കേഷൻ സംവിധാനം.

വാട്​സ്​ആപ്പി​​െൻറ ചിത്രം പ്രൊഫൈലിൽ നൽകിയാണ്​ ഉപയോക്​താക്കളോട്​ വെരിഫിക്കേഷൻ കോഡ്​ ആവശ്യപ്പെടുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ വാട്​സ്​ആപ്പ്​ ബീറ്റ ഇൻഫോ ട്വിറ്ററിൽ പ്രതികരിച്ചു. തങ്ങൾ ഒരിക്കലും വാട്​സ്​ആപ്പിലൂടെ ഇത്തരത്തിൽ ഉപയോക്​താക്കളുമായി ബന്ധപ്പെടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത്​ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാവും അറിയിക്കുകയെന്നും അവർ വ്യക്​തമാക്കി.

ഉപയോക്​താക്കളുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടിൽ നുഴഞ്ഞുകയറാനുള്ള ശ്രമത്തി​​െൻറ ഭാഗമായാണ്​ ഇത്തരത്തിലുള്ള ആവശ്യവുമായി ചിലരെത്തുന്നതെന്നും വാട്​സ്​ആപ്പ്​ അധികൃതർ പറയുന്നു. ഫേസ്​ബുക്കോ വാട്​സ്​ആപ്പോ വെരിഫി​േക്കഷൻ കോഡുകൾ പോലുള്ള രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

ആർക്കെങ്കിലും ഇത്തരത്തിൽ സന്ദേശം ലഭിക്കുകയും വെരിഫിക്കേഷൻ കോഡുകൾ കൈമാറുകയും ചെയ്​തിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അക്കൗണ്ട്​ വെരിഫൈ ചെയ്യാനാണ്​ വാട്​സ്​ആപ്പി​​െൻറ നിർദേശം. ഹാക്കർമാർ വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ പല കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കാനിടയുണ്ടെന്നും അവർ മുന്നറിയിപ്പ്​ നൽകുന്നു.

Loading...
COMMENTS