പേയ്മെൻറ് സർവീസ്: സുരക്ഷാ പോളിസിയിൽ മാറ്റം വരുത്തി വാട്സ് ആപ്
text_fieldsന്യൂഡൽഹി: പേയ്മെൻറ് സർവീസ് അവതരിപ്പിക്കുന്നതിെൻറ ഭാഗമായി വാട്സ് ആപ് നിബന്ധനകളിലും സുരക്ഷാ പോളിസി അപ്ഡേറ്റ് ചെയ്യുന്നു. സേവനം പൂർണമായും ആരംഭിക്കുന്നതിെൻറ ഭാഗമായാണ് കമ്പനി അപ്ഡേഷൻ വരുത്തുന്നത്.
ഏകദേശം ഒരു മില്യൺ ആളുകളിൽ വാട്സ് ആപ് പേയ്മെൻറ് സർവീസിെൻറ പരീക്ഷണം നടക്കുന്നത്. ഏകദേശം 200 മില്യൺ ഉപയോക്താക്കളാണ് വാട്സ് ആപിന് ഇന്ത്യയിലുള്ളത്. പേയ്മെൻറ് സർവീസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നാഷണൽ പേയ്മെൻറ് കോർപ്പറേഷുനമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. യു.പി.െഎ അടിസ്ഥാനമാക്കിയുള്ള പേയ്മെൻറ് സംവിധാനം അവതരിപ്പിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും കമ്പനി അറിയിച്ചു.
വാട്സ് ആപിെൻറ പേയ്മെൻറ് സർവീസ് പേടിഎം, ഗൂഗിൾ തേസ് പോലുള്ള കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ തന്നെ ഇന്ത്യയിൽ പേയ്മെൻറ് സേവനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്.