വാട്സ് ആപിൽ നിന്ന് വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കമ്പനിയുടെ ബിസിനസ് ആപ് പുറത്തിറങ്ങി. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് പുതിയ ആപ് ലഭ്യമാവുക. കമ്പനികൾക്ക് അവരുടെ ഒാഫറുകളും മറ്റ് വിവരങ്ങളും ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാനുള്ള സംവിധാനമാണ് കമ്പനിയുടെ ബിസിനസ് ആപ് നൽകുന്നത്.
കമ്പനിയെ സംബന്ധിക്കുന്ന ഇമെയിൽ, വെബ്സൈറ്റ്, വിലാസം എന്നിവ നൽകി ആർക്കും വാട്സ് ആപ് ബിസിനസ് ആപിെൻറ ഭാഗമാവാം. ഇതിന് മുമ്പ് വാട്സ് ആപിെൻറ പരിശോധന കൂടി ഉണ്ടാകും. ഇതിന് ശേഷം ഉപയോക്താക്കളുമായി വളരെ എളുപ്പത്തിൽ സംവേദിക്കുന്നതിനുള്ള സൗകര്യമാണ് ബിസിനസ് ആപ് നൽകുന്നത്. ഉപഭോക്താവിെൻറ ചോദ്യങ്ങൾക്ക് എളുപ്പത്തിൽ മറുപടി നൽകാൻ സഹായിക്കുന്ന ക്വുക്ക് റിപ്ലേ ഉൾപ്പടെയുള്ള സേവനങ്ങൾ ബിസിനസിൽ ആപിൽ ലഭ്യമാകും.
ആദ്യഘട്ടത്തിൽ യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും വാട്സ് ആപ് ബിസിനസിെൻറ സേവനം ലഭ്യമാവുക. പിന്നീട് ആഗോളതലത്തിൽ വാട്സ് ആപ് ബിസിനസ്പുറത്തിറങ്ങും.