മെസേജുകൾ സ്വയമില്ലാതാകും; പുതു ഫീച്ചറുമായി വാട്​സ്​ ആപ്​

12:56 PM
02/10/2019
WHATS-APP-MESSAGE

അയക്കുന്ന മെസേജുകൾ നിശ്​ചിത സമയത്തിന്​ ശേഷം ഡിലീറ്റാകുന്ന ഫീച്ചറുമായി പ്രമുഖ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ ആപ്​. വാട്​സ്​ ആപ്​ ആ​ൻഡ്രോയിഡ്​ ബീറ്റ വേർഷൻ 2.19.275ലാണ്​ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്​. വാബീറ്റ ഇൻഫോയാണ്​ വാട്​സ്​ ആപി​​െൻറ പുതിയ ഫീച്ചറിനെ കുറിച്ച്​ സൂചന നൽകിയത്​.

വാട്​സ്​ ആപിൽ മെസേജ്​ അയക്കു​േമ്പാൾ തന്നെ എത്രം സമയത്തിന്​ ശേഷം ഇത്​ ഡിലീറ്റാകണമെന്ന്​ അയക്കുന്നയാളിന്​ നിശ്​ചയിക്കാം. ഇൗ നിശ്​ചിത സമയം കഴിഞ്ഞാൽ മെസേജ്​ വാട്​സ്​ ആപിൽ നിന്ന്​ ഡിലീറ്റാകും. 

മെസേജ്​ ഡിലീറ്റ്​ ആക്കുന്നതിന്​ അഞ്ച്​ സെക്കൻഡ്​ മുതൽ ഒരു മണിക്കൂർ വരെ സമയം നിശ്​ചയിക്കാം. ബീറ്റയിൽ നിന്ന്​ പൂർണ്ണ രൂപത്തിലേക്ക്​ എത്തു​േമ്പാൾ ഇതിൽ മാറ്റങ്ങൾ വന്നേക്കാമെന്നാണ്​ റിപ്പോർട്ട്​.

Loading...
COMMENTS