Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപ് ഡിജിറ്റൽ...

വാട്​സ്​ ആപ് ഡിജിറ്റൽ പേയ്​​മെൻറ്​ രംഗത്തേക്കും

text_fields
bookmark_border
വാട്​സ്​ ആപ് ഡിജിറ്റൽ പേയ്​​മെൻറ്​ രംഗത്തേക്കും
cancel

ന്യൂഡൽഹി: പുതിയ അപഡേറ്റ്​ അവതരിപ്പിച്ചതിന്​ പിന്നാലെ വാട്​സ്​ ആപ്​ ഡിജിറ്റൽ പേയ്​മെൻറ്​ രംഗത്തേക്കും കടക്കുമെന്ന്​ റിപ്പോർട്ട്​. ടൈംസ്​ ഒാഫ്​ ഇന്ത്യ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിൽ വാട്​സ്​ ആപ്​ സഹസ്ഥാപകൻ ബ്രിയാൻ ആക്​ടണാണ്​ ഇത്​ സംബന്ധിച്ച സൂചന നൽകിയത്​. ഡിജിറ്റൽ പേയ്​മെൻറ്​ രംഗ​ത്തേക്ക്​ കടക്കുമോ എന്ന ചോദ്യത്തിന്​ തങ്ങൾ അതി​െൻറ ആദ്യ ഘട്ട ഗവേഷണങ്ങളിലാണെന്ന മറുപടിയാണ്​ ബ്രിയാൻ നൽകിയത്​.

പുതുതായി അവതരിപ്പിച്ച സ്​റ്റാറ്റസ്​ അപ്​ഡേറ്റിന്​ ആദ്യ ഘട്ട​ത്തിൽ  പോസിറ്റീവ്​ സമീപനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. സ്​നാപ്​ചാറ്റിലേയും, ഇൻസ്​റ്റഗ്രാമിലെയും പോലുള്ള സംവിധാനമാണ്​ ഉപയോക്​താക്കൾ പ്രതീക്ഷിച്ചത്​ എന്നാൽ വാട്​സ്​ ആപി​െൻറ പുതിയ സംവിധാനം ഇതിൽ നിന്നും വ്യത്യസ്​തമാണ്​. ഇതുമായി വാട്​സ്​ ആപ്​ ഉപയോക്​താക്കൾ ഇണങ്ങു​ന്നതോടെ പ്രശ്​നങ്ങൾക്ക്​ പരിഹാരമാവുമെന്നാണ്​ പ്രതീക്ഷയെന്നും ബ്രിയാൻ കൂട്ടിച്ചേർത്തു.

വാട്​സ്​ ആപ്പി​െൻറ എട്ടാം പിറന്നാളിൽ ഇന്ത്യയിലേത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്​സ്​ ആപിനെ സംബന്ധിച്ചടുത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണ്​ ഇന്ത്യ. എകദേശം 200 മില്യൺ ഉപയോക്​തക്കൾ വാട്​സ്​ ആപിന്​ ഇന്ത്യയിലുണ്ടെന്നും ബ്രിയാൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsupBrian Acton
News Summary - WhatsApp may enter digital payments segment: Co-founder Brian Acton
Next Story