അഡ്മിന് കൂടുതൽ അധികാരങ്ങൾ നൽകി വാട്സ് ആപ്
text_fieldsസാൻഫ്രാൻസിസ്കോ: ഗ്രൂപ് അഡ്മിനെ കൂടുതൽ ശക്തരാക്കുന്ന ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു. പുതിയ 2.17.430 വേർഷനിൽ ഗ്രൂപ് അഡ്മിൻ മനസ്സുവെച്ചാൽ മാത്രമേ അംഗങ്ങൾക്ക് ഗ്രൂപ്പിൽ സന്ദേശങ്ങൾ കൈമാറാൻ സാധിക്കൂ. ടെക്സ്റ്റ് സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ, ജി.െഎ.എഫുകൾ, ഡോക്യുമെൻറുകൾ, വോയ്സ് സന്ദേശങ്ങൾ ഇവയെല്ലാം ഗ്രൂപ്പിൽ അയക്കണമെങ്കിൽ അഡ്മിെൻറ സമ്മതം വേണം. വാട്സ്ആപിെൻറ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്തവർക്കു മാത്രമേ ‘നിയന്ത്രിത ഗ്രൂപ്’ സൗകര്യം ലഭ്യമാകൂ.
ഗ്രൂപ് അഡ്മിനിസ്ട്രേറ്റർമാർക്ക് ഗ്രൂപ് നിയന്ത്രിക്കാനുള്ള സൗകര്യം ലഭിക്കും. അഡ്മിനിസ്ട്രേറ്റർമാർക്ക് സാധാരണപോലെ സന്ദേശങ്ങൾ അയക്കുകയും അതിലെ അംഗങ്ങളെ നിയന്ത്രിക്കുകയും ചെയ്യാം. ഒരിക്കൽ അംഗത്തെ വിലക്കിയാൽപോലും ഗ്രൂപ് അഡ്മിമിന് ഇവരുടെ മെസേജുകൾ വായിക്കാൻ സാധിക്കും. കൂടാതെ മറ്റംഗങ്ങൾക്ക് സന്ദേശങ്ങൾ ലഭ്യമാക്കണമെന്ന് തോന്നിയാൽ അഡ്മിന് സന്ദേശങ്ങൾ ഗ്രൂപിൽ ഷെയർ ചെയ്യുകയുമാകാം.
72 മണിക്കൂർ മാത്രമേ അംഗങ്ങളുടെ മെസേജുകൾ അഡ്മിന് നിയന്ത്രിക്കാൻ സാധിക്കൂ. ഇതിനു പുറമെ മറ്റു പുതിയ ഫീച്ചറുകളും പുതിയ വേർഷനിലുണ്ടാകും. അടുത്തുതന്നെ പുതിയ ഫീച്ചറുകൾ വാട്സ്ആപിൽ ലഭ്യമാകും. കഴിഞ്ഞ അപ്ഡേഷനിൽ വാട്സ്ആപ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ പുറത്തിറക്കിയിരുന്നു. തെറ്റായ സന്ദേശങ്ങൾ മറ്റുള്ളവർക്ക് അബദ്ധത്തിൽ ൈകമാറിയാൽ നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കും. ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് 120 കോടി ഉപഭോക്താക്കളാണുള്ളത്. 50 ലോകഭാഷകളിലും 10 ഇന്ത്യൻ ഭാഷകളിലും വാട്സ് ആപ് ലഭ്യമാണ്.