വാട്സ് ആപിൽ രണ്ട് പുത്തൻ ഫീച്ചറുകൾ
text_fieldsപ്രശസ്ത സാമൂഹികമാധ്യമമായ വാട്സ് ആപ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച. രണ്ട് പുതിയ ഫീച്ചറുകളാണ് വാട്സ് ആപ് അവതരിപ്പിക്കുന്നത്. പിക്ചർ-ഇൻ-പിക്ചർ വാട്സ് ആപ് ബിൽഡ് എന്നിവയാണ് പുതിയ ഫീച്ചറുകൾ.

പിക്ചർ–ഇൻ–പിക്ചർ എന്ന ഫീച്ചറാണ് ഇതിൽ ആദ്യത്തേത്. വീഡിയോ കോളിങ് വിൻഡോയുടെ വലുപ്പം ചെറുതാക്കി ടെക്സ്റ്റ് മേസേജ് അയക്കുന്നതിന് സൗകര്യം നൽകുന്നതാണ് ഇത്. വാട്സ് ആപിൽ വീഡിയോ കോൾ വിളിക്കുേമ്പാൾ തന്നെ മറ്റ് ടാസ്കുകളും ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
സ്റ്റാറ്റസ് നൽകുന്നതുമായി ബന്ധപ്പെട്ടതാണ് വാട്സ് ആപിെൻറ രണ്ടാമത്തെ ഫീച്ചർ. വാട്സ് ആപ് ബിൽഡ് എന്നതാണ് പുതിയ സംവിധാനത്തിെൻറ പേര്. ഇതുപ്രകാരം വിവിധ നിറങ്ങളിലുള്ള ബാക്ക്ഗ്രൗണ്ടിൽ ടെക്സ്റ്റ് സ്റ്റാറ്റസായി സെറ്റ് ചെയ്യാം. 24 മണിക്കൂർ നേരത്തേക്കായിരിക്കും ഇൗ സ്റ്റാറ്റസ് കാണാൻ സാധിക്കുക. ഇതിനൊപ്പം യു.പി.െഎ അടിസ്ഥാനമാക്കി ഇടപാടുകൾ നടത്തുന്നതിനായുള്ള ഫീച്ചറും വാട്സ് ആപ് വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
