ഫേസ്​ബുക്ക്​, വാട്​സ്​ആപ്പ്​, ഇൻസ്​റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു

  • ഡെസ്ക്ടോപ് പതിപ്പുകള്‍ക്കാണ്​ കൂടുതൽ പ്രശ്​നം

18:49 PM
14/04/2019
FB-and-whatsapp

ന്യൂ​ഡ​ൽ​ഹി: ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്​​റ്റ​ഗ്രാം, വാ​ട്​​സ്​​ആ​പ്​ എ​ന്നീ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ത​ക​രാ​റി​ലാ​യി. ഫേ​സ്​​ബു​ക്കി​​​െൻറ ചാ​റ്റ്​ സ​ർ​വി​സാ​യ മെ​സ​​​ഞ്ച​റും സ്​​തം​ഭി​ച്ചു. രാ​വി​ലെ 6.30ഒാ​ടെ​യാ​ണ്​ പ്ര​ശ്​​നം പ​ല ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട​ത്.

വാ​ട്​​സ്​​ആ​പ്പി​ൽ സ​േ​ന്ദ​ശ​ങ്ങ​ൾ അ​യ​ക്കാ​നോ സ്വീ​ക​രി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ല. പ​ല​രും ഇ​ക്കാ​ര്യം ട്വി​റ്റ​ർ വ​ഴി പ​ങ്കു​വെ​ച്ചു. ലോ​ക​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ മൊ​ബൈ​ലി​ല്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​പ്രി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഡെ​സ്ക്ടോ​പ് പ​തി​പ്പു​ക​ള്‍ക്ക് പ്ര​ശ്നം നേ​രി​ടു​ന്നു​വെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.  

ന്യൂ​സ് ഫീ​ഡു​ക​ളും സ്​​റ്റോ​റി​ക​ളും കാ​ണു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ചി​ല മേ​ഖ​ല​ക​ളി​ൽ ത​ക​രാ​റു​ക​ൾ വ്യാ​പ​ക​മാ​യി സം​ഭ​വി​ച്ച​താ​യി പ​റ​യു​ന്നു. ഫേ​സ്​​ബു​ക്ക്​ അ​ട​ക്ക​മു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സ​വും പ​ണി​മു​ട​ക്കി​യി​രു​ന്നു.

Loading...
COMMENTS