ജനപ്രിയ ചാറ്റിങ് അപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ പ്രവർത്തനരഹിതമായി. വാട്ട്സ്ആപ്പിൽ ചിത്രങ്ങളും വീഡ ിയോകളും സ്റ്റിക്കറുകളും അയക്കുന്നതിന് ആളുകൾക്ക് തടസ്സം നേരിടുകയായിരുന്നു. സാധാരണ മെസ്സേജുകൾ അയക്കുന്നതിന് പ്രശ്നമില്ല. വൈകുന്നേരം 4.00ന് ശേഷമാണ് വാട്ട്സ്ആപ്പിൽ പ്രശ്നം കണ്ടു തുടങ്ങിയത്.
പല ഉപഭോക്താക്കളും ആശങ്ക പ്രകടിപ്പിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും രംഗത്തെത്തി. പ്രശ്നം പരിഹരിക്കാൻ വാട്ട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് ശ്രമം തുടങ്ങി. യൂറോപ്പ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കും തടസ്സം നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.