വാട്സ് ആപ് അഡ്മിൻമാർ സുക്ഷിക്കുക; നിങ്ങളുടെ സ്ഥാനം തെറിച്ചേക്കും
text_fieldsകാലിഫോർണിയ: അഡ്മിൻമാരെ മാറ്റാനുള്ള പുതിയ സംവിധാനം വാട്സ് ആപ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാബീറ്റ ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നിലവിൽ ഒരാളെ അഡ്മിൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെങ്കിൽ അയാളെ ഗ്രൂപ്പിൽ നിന്ന് പൂർണമായി ഒഴിവാക്കണം. ഇതിൽ നിന്ന് വ്യത്യസ്തമാണ് പുതിയ സംവിധാനം.
പുതിയ രീതി അനുസരിച്ച് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കാതെ തന്നെ അഡ്മിൻ സ്ഥാനത്ത് നിന്ന് വ്യക്തികളെ മാറ്റാൻ സാധിക്കും. ഇതിനായി ഗ്രൂപ്പിൽ പ്രത്യേക ഒാപ്ഷൻ വാട്സ് ആപ് നൽകും. ഇൗ ഒാപ്ഷൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിെൻറ ചിത്രങ്ങൾ ടെക് സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്. അഡ്മിൻ സ്ഥാനത്ത് നിന്ന് മാറ്റിയാലും വ്യക്തികൾക്ക് ഗ്രൂപ്പിൽ തുടരാനാവും. എന്നാൽ, ഇവരെ പൂർണമായി ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കാനുള്ള ഒാപ്ഷനും ഉണ്ടാവും.

നിലവിൽ െഎ.ഒ.എസ് ഉപയോക്താകൾക്കായി വാട്സ് ആപ് പുതിയ ഫീച്ചർ പരീക്ഷിക്കുന്നുവെന്നാണ് വിവരം. വൈകാതെ തന്നെ ആൻഡ്രോയിഡിലേക്കും ഫീച്ചറെത്തും. ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും വാട്സ് ആപിന് പദ്ധതിയുണ്ട്. മറ്റംഗങ്ങൾ മെസേജ് അയക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താനുള്ള അധികാരമാവും അഡ്മിന് നൽകുക. വോയ്സ് കോളിനിടെ വിഡിയോ കോളിലേക്ക് എളുപ്പത്തിൽ മാറാനുള്ള ബട്ടൺ വാട്സ് ആപ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സാേങ്കതികവിദ്യയുമായി മെസേജിങ് ആപ് രംഗത്തെത്തുന്നത്.