അയച്ച സന്ദേശങ്ങൾ തിരിച്ച് വിളിക്കാം, പുതിയ ഫീച്ചറുമായി വാട്സ് ആപ്
text_fieldsഅയച്ച സന്ദേശങ്ങൾ തിരിച്ച് വിളിക്കുന്നതിനുള്ള ഫീച്ചർ വാട്സ് ആപ് അവതരിപ്പിച്ചതായി റിപ്പോർട്ട്. ഡിലീറ്റ് ഫോർ എവരി വൺ എന്ന പുതിയ ഫീച്ചറാണ് വാട്സ് ആപ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, െഎ.ഒ.എസ് പതിപ്പുകളിൽ ഫീച്ചർ വൈകാതെ തന്നെ ലഭ്യമായി തുടങ്ങുമെന്നാണ് വാർത്തകൾ. എന്നാൽ ഇതു സംബന്ധിച്ച് വാട്സ് ആപിൽ നിന്ന് ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
പുതിയ ഫീച്ചർ പ്രവർത്തിക്കണമെങ്കിൽ സന്ദേശം അയക്കുന്ന ആളും സ്വീകരിക്കുന്നയാളും വാട്സ് ആപിെൻറ അപ്ഡേറ്റ് വേർഷൻ ഉപയോഗിച്ചിരിക്കണം. വീഡിയോ, ചിത്രങ്ങൾ, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ ഡിലീറ്റ് ചെയ്യാം. ഏഴ് മിനിട്ടുകൾക്കകം അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തില്ലെങ്കിൽ പിന്നീട് അത് ഒഴിവാക്കാൻ സാധിക്കില്ല. ഇത്തരത്തിൽ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക െഎക്കൺ വാട്സ് ആപ് ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്.
ലൈവ് ലോക്കേഷൻ ഷെയറിങ്ങാണ് അവസാനമായി വാട്സ് ആപ് അവതരിപ്പിച്ച ഫീച്ചർ. ഉപയോക്താവ് ലോക്കേഷൻ ഷെയർ ചെയ്യുന്നതിന് പകരം അവരെ പിന്തുടരാൻ സഹായിക്കുന്നതാണ് വാട്സ് ആപിെൻറ ലൈവ് ലോക്കേഷൻ ഷെയറിങ് ഫീച്ചർ.