പുത്തൻ ഫീച്ചറുകളുമായി വാട്സ് ആപ്
text_fieldsമെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ് പുതിയ രണ്ട് ഫീച്ചറുകൾ കൂടി അവതരിപ്പിക്കുന്നു. മാർക്ക് ആസ് റീഡ്, മ്യൂട്ട് തുടങ്ങിയ ഫീച്ചറുകളാണ് വാട്സ് ആപ് പുതുതായി അവതരിപ്പിക്കുന്നത്. ടെക് വെബ്സൈറ്റായ വാബ്ബീറ്റ ഇൻഫോയാണ് വാട്സ് ആപിെൻറ പുതിയ ഫീച്ചറുകളെ കുറിച്ച് സൂചനകൾ നൽകിയത്.
വാട്സ് ആപിൽ മെസേജുകൾ വരുേമ്പാൾ ലഭിക്കുന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്ത് മാർക്ക് ആസ് റീഡ് സംവിധാനം ഉപയോഗിക്കാനാവും. മെസേജ് വായിക്കാതെ തന്നെ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്ത് അത് വായിച്ചുവെന്ന് രേഖപ്പെടുത്താനുള്ള സംവിധാനമാണ് മാർക്ക് ആസ് റീഡ്. ഇതിനൊടൊപ്പം നോട്ടിഫിക്കേഷൻ സെൻററിൽ നിന്ന് തന്നെ ചാറ്റുകൾ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും വാട്സ് ആപ് നൽകും.
നിരവധി മാറ്റങ്ങളാണ് വാട്സ് ആപ് ഇൗയിടെ അവതരിപ്പിച്ചത്. പേയ്മെൻറ് സംവിധാനം, ഫോർവേഡ് മെസേജുകൾക്ക് മുകളിൽ പ്രത്യേക ടാഗ് എന്നിവയെല്ലാം വാട്സ് ആപ് അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
