Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപുത്തൻ ഫീച്ചറുകളുമായി...

പുത്തൻ ഫീച്ചറുകളുമായി വാട്​സ്​ ആപ്​

text_fields
bookmark_border
WHATS-APP-FEATURE-23
cancel

മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ ആപ്​ പുതിയ രണ്ട്​ ഫീച്ചറുകൾ കൂടി അവതരിപ്പിക്കുന്നു. മാർക്ക്​ ആസ്​ റീഡ്​, മ്യൂട്ട്​ തുടങ്ങിയ ഫീച്ചറുകളാണ്​ വാട്​സ്​ ആപ്​ പുതുതായി അവതരിപ്പിക്കുന്നത്​. ടെക്​ വെബ്​സൈറ്റായ വാബ്​ബീറ്റ ഇൻഫോയാണ്​ വാട്​സ്​ ആപി​​െൻറ പുതിയ ഫീച്ചറുകളെ കുറിച്ച്​ സൂചനകൾ നൽകിയത്​.

വാട്​സ്​ ആപിൽ മെസേജുകൾ വരു​േമ്പാൾ ലഭിക്കുന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക്​ ചെയ്​ത്​ മാർക്ക്​ ആസ്​ റീഡ്​ സംവിധാനം ഉപയോഗിക്കാനാവും. മെസേജ്​ വായിക്കാതെ തന്നെ നോട്ടിഫിക്കേഷൻ ക്ലിക്ക്​ ചെയ്​ത്​ അത്​ വായിച്ചുവെന്ന്​ രേഖപ്പെടുത്താനുള്ള സംവിധാനമാണ്​ മാർക്ക്​ ആസ്​ റീഡ്​. ഇതിനൊടൊപ്പം നോട്ടിഫിക്കേഷൻ സ​െൻററിൽ നിന്ന്​ തന്നെ ചാറ്റുകൾ മ്യൂട്ട്​ ചെയ്യാനുള്ള സൗകര്യവും വാട്​സ്​ ആപ്​ നൽകും​.

നിരവധി മാറ്റങ്ങളാണ്​ വാട്​സ്​ ആപ്​ ഇൗയിടെ അവതരിപ്പിച്ചത്​. പേയ്​മ​െൻറ്​ സംവിധാനം, ഫോർവേഡ്​ മെസേജുകൾക്ക്​ മുകളിൽ പ്രത്യേക ടാഗ്​ എന്നിവയെല്ലാം വാട്​സ്​ ആപ്​ അവതരിപ്പിച്ചിരുന്നു.

Show Full Article
TAGS:whats app messaging app Wabbeta info technology mobiles malayalam news 
News Summary - WhatsApp beta for Android 2.18.214: what’s new?-Technology
Next Story