ഉപയോക്താകൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ് ആപ്
text_fieldsഉപയോക്താകൾക്കായി രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്. വാട്സ് ആപിെൻറ ബീറ്റ പതിപ്പിലാണ് പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാട്സ് ആപ് നോട്ടിഫിക്കേഷന് കൂടുതൽ പ്രാധാന്യം നൽകുന്ന ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്മിസ് അഡ്മിൻ ഫീച്ചറുമാണ് വാട്സ് ആപ് പുതുതായി അവതരിപ്പിക്കുന്നത്.

പുഷ് നോട്ടിഫിക്കേഷനുകൾ കൂടുതൽ മികച്ച രീതിയിൽ നൽകാനാണ് ഹൈപ്രിയോറിറ്ററി നോട്ടിഫിക്കേഷനിലൂടെ വാട്സ് ആപ് ലക്ഷ്യമിടുന്നത്. പിൻ ചാറ്റിെൻറ മാതൃകയിലാവും പുതിയ ഫീച്ചറെത്തുക. വാട്സ് ആപിൽ വരുന്ന നോട്ടിഫിക്കേഷനുകൾ മൊബൈലിലെ നോട്ടിഫിക്കേഷൻ സെൻററിൽ ഏറ്റവും മുകളിലായി കാണിക്കുന്നതാണ് ഫീച്ചർ. പേഴ്സണൽ ചാറ്റുകൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കും പുതിയ ഫീച്ചർ ലഭ്യമാവും.

വാട്സ് ആപിലെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ പുറത്താക്കാൻ അനുവാദം നൽകുന്ന ഫീച്ചറാണ് ഡിസ്മിസ് അഡ്മിൻ. െഎ.ഒ.എസിലാണ് ആദ്യഘട്ടത്തിൽ ഫീച്ചറെത്തുക എന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
