ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത
text_fieldsആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. അപ്‌ഡേറ്റുചെയ്‌ത വാട്ട്‌സ്ആപ്പ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ കോൾ വെയിറ്റിങ് അലർട്ടുകൾ ലഭിക്കും.
സാധാരണ കോൾ വെയിറ്റിംഗ് അലർട്ട് പോലെ തന്നെയാണിതും പ്രവർത്തിക്കുന്നത്. v2.19.352 സ്റ്റേബിൾ (APK മിറർ), വാട്‌സ്ആപ്പ് ബിസിനസ്സ് v2.19.128 (APK മിറർ) വേർഷനുകളിൽ ഇവ ലഭ്യമാണ്. ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് കോൾ വെയിറ്റിങ് സൗകര്യം നേരത്തേയുണ്ട്.
ഏകദേശം നാല് വർഷം മുമ്പാണ് വാട്ട്‌സ്ആപ്പ് കോളിങ് അവതരിച്ചത്. പിന്നീടിത് ഗ്രൂപ്പ് വോയ്‌സ് കോളിങ്, കോൾ ചെയ്യുമ്പോൾ തന്നെ വീഡിയോ കോളിലേക്ക് മാറാനുള്ള സൗകര്യം എന്നിവയോടെ അപ്ഡേറ്റ് ചെയ്തു. എന്നിരുന്നാലും അപ്ലിക്കേഷനിൽ കോൾ വെയിറ്റിങ് സംവിധാനം ഇല്ലായിരുന്നു.
പുതിയ അപ്‌ഡേറ്റിൽ വാട്ടസ്ആപ്പ് കോൾ സമയത്ത് ആരെങ്കിലും വിളിച്ചാൽ സ്വീകർത്താവിന് ഒരു അലർട്ട് ലഭിക്കും. നിലവിലെ കോൾ അവസാനിപ്പിക്കാനും ഇൻകമിങ് കോൾ സ്വീകരിക്കാനും നിരസിക്കാനുമുള്ള ഓപ്ഷനും ഉണ്ടായിരിക്കും.