Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകള്ളം പറയുന്നവർക്ക്​...

കള്ളം പറയുന്നവർക്ക്​ പാരയായി വാട്​സ്​ ആപ്പി​െൻറ പുതിയ ഫീച്ചർ

text_fields
bookmark_border
കള്ളം പറയുന്നവർക്ക്​ പാരയായി വാട്​സ്​ ആപ്പി​െൻറ പുതിയ ഫീച്ചർ
cancel

കാലിഫോർണിയ: കള്ളം  പറയുന്നവർക്ക്​ പാരയായി വാട്​സ്​ ആപ്പ്​ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്നവരുടെ ലോക്കേഷൻ കണ്ടെത്തുന്നതിനുള്ള ഫീച്ചറാണ്​ വാട്​സ്​ ആപ്പ്​ അവതരിപ്പിക്കാൻ പോവുന്നത്​. വൈകാതെ തന്നെ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ്​ വാട്​സ്​ ആപ്പിൽ മെസേജുകൾ അയക്കുന്നതെന്ന്​  ഏളുപ്പത്തിൽ മനസിലാക്കാം.

 അമേരിക്കയിലെ പ്രമുഖ ടെക്​നോളജി വെബ്​സൈറ്റാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ആൻഡ്രോയിഡ്​ 2.16.399, ​െഎ.ഒ.എസ്​ 2.17.3.28 ബീറ്റാ വേർഷനുകളിലാണ്​ പുതിയ ഫീച്ചർ ലഭ്യമാവുക. നിലവിൽ ​ വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്നവർക്ക്​ ലോക്കേഷൻ ഷെയർ ചെയ്യാനുള്ള ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​.  എന്നാൽ അതിൽ ലൈവായി ലോക്കേഷൻ ഷെയർ ചെയ്യാനുള്ള സൗകര്യമില്ല. ഇതു കൂടി ഉൾപ്പെടുത്തിയാവും വാട്​സ്​ ആപ്പി​െൻറ ബീറ്റ വേർഷൻ കമ്പനി അവതരിപ്പിക്കുക.

പുതിയ ഫീച്ചർ ലഭിക്കുന്നതിനായി ഉപഭോക്​താക്കൾ വാട്​സ്​ ആപ്പ്​ ഡൗൺലോഡ്​ ചെയ്​തതിന്​ ശേഷം ലൈവ്​ ലോക്കേഷൻ ഷെയറിങ്​ ആക്​ടിവ്​ ആക്കണം. എത്ര സമയത്തേക്കാണ്​ ലൈവ്​ ലോക്കേഷൻ ഷെയറിങ്​ നൽകേണ്ടതെന്നും  വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്നവർക്ക്​ തീരുമാനിക്കാം. വാട്​സ്​ ആപ്പിൽ മെസേജുകൾ അയച്ചതിന്​ ശേഷം എഡിറ്റ്, ഡിലീറ്റ്​ ചെയ്യാനുള്ള ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ഫീച്ചറുമായി വാട്​സ്​ ആപ്പ്​ രംഗത്തെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappbeta version
News Summary - whats up introduce new feauture to its beata verson
Next Story