നിരവധി പുതുമകളുമായി വാട്സ് ആപ് ബീറ്റ വെർഷൻ
text_fieldsകാലിഫോർണിയ: ലൈവ് ലൊക്കേഷൻ ഷെയറിങ്ങും, മെസേജുകൾ എഡിറ്റ് ചെയ്യാനും തിരിച്ച് വിളിക്കാനുളള സംവിധാനങ്ങൾ വാട്സ് ആപ് അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇൗ സംവിധാനങ്ങൾ ഉൾപ്പെടുന്ന ബീറ്റ വെർഷൻ പ്ലേ സ്റ്റോറിൽ വാട്സ് ആപ്പ് ടെസ്റ്റ് ചെയ്യുകയാണ്. ടെസ്റ്റിങ്ങ് സമയത്ത് തന്നെ വാട്സ് ആപിെൻറ ബീറ്റ വെർഷൻ ഉപഭോക്താക്കൾക്കും ലഭ്യമാവും. നിലവിലുള്ള വാട്സ് ആപിൽ അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ പുതിയ വേർഷൻ ലഭ്യമാവില്ല അതിനായി വാട്സ് ആപ് ബീറ്റവേർഷൻ ടെസ്റ്റിങ്ങിെൻറ ഭാഗമാവണം
ഇതിനായി ഗൂഗിളിൽ വാട്സ് ആപ് ബീറ്റ െവർഷെൻറ സൈറ്റ് സെർച്ച് ചെയ്തെടുക്കുക. അതിന് ശേഷം ഇൗ സൈറ്റിലെത്തി ഇമെയിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുേമ്പാൾ 'become a tester' എന്ന ഒാപ്ഷൻ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോറിലെത്തി വാട്സ് ആപിെൻറ ബീറ്റ വേർഷൻ ഡൗലോഡ് ചെയ്യാൻ സാധിക്കും.
വാട്സ് ആപിെൻറ പുതിയ വേർഷൻ ഉപയോഗിക്കുേമ്പാൾ എന്തെങ്കിലും പ്രശ്നങ്ങൾ കാണുകയാണെങ്കിൽ ബീറ്റ വേർഷൻ മാറ്റി പഴയ വേർഷൻ ഉപയോഗിക്കാനുള്ള സംവിധാനവും കമ്പനി നൽകുന്നുണ്ട്. ഇതിനായി വാട്സ് ആപിൽ ബീറ്റ വേർഷെൻറ് സൈറ്റിൽ ഇമെയിലുൾപ്പടെയുള്ള വിവരങ്ങൾ നൽകി ലോഗിൻ ചെയ്തതിന് ശേഷം "Leave the testing program" എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതിയാകും.