Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടെക്​ ലോകം...

ടെക്​ ലോകം കാത്തിരുന്ന ഫീച്ചറുമായി വാട്​സ്​ ആപ്​

text_fields
bookmark_border
ടെക്​ ലോകം കാത്തിരുന്ന ഫീച്ചറുമായി വാട്​സ്​ ആപ്​
cancel

ടെക്​ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗർപ്രിൻറ്​ ലോക്കിൻെറ അധിക സുരക്ഷ വാട്​സ്​ ആപിലേക്കും. ഐ.ഒ.എസ്​ ഉപയോക്​താകൾക്ക്​ ലഭ്യമായതിന്​ പിന്നാലെയാണ്​ പുതിയ ഫീച്ചർ ആൻഡ്രോയിഡിൽ വാട്​സ്​ആപ്​ ബീറ്റ ഉപയോഗിക്കുന്നവ ർക്കും ലഭിക്കുന്നത്​.

വാട്​സ്​ ആപിൽ സെറ്റിങ്​സ്​-അക്കൗണ്ട്​-പ്രൈവസി-ഫിംഗർപ്രിൻറ്​ ലോക്ക്​ എന്ന ക്രമത്തിലാണ്​ പുതിയ സംവിധാനം ഉപയോഗിക്കാൻ സാധിക്കുക. ആൻഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റം മാഷ്​മല്ലോയോ അതിന്​ മുകളിലോ ഉപയോഗിക്കുന്നവർക്ക്​ മാത്രമാവും വാട്​സ്​ ആപിൽ ഫിംഗർപ്രിൻറ്​ ലഭ്യമാവുക.

പുതിയ സംവിധാന പ്രകാരം വാട്​സ് ആപ്​​ തുറക്കാൻ ഫിംഗർപ്രിൻറ്​ ആവശ്യമായി വരും. ഒരു മിനുട്ട്​ മുതൽ 30​ മിനുട്ട്​ വരെ സമയത്തിനുള്ളിൽ വാട്​സ്​ ആപ്​ ഓ​ട്ടോമാറ്റിക്കായി ലോക്കാവുന്ന രീതിയിലേക്ക്​ മാറ്റാനും ഉപയോക്​താക്കൾക്ക്​ സാധിക്കും. ടെക്​ സൈറ്റായ വാബീറ്റ ഇൻഫോയാണ്​ വാട്​സ്​ ആപിൻെറ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്​ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobileswhats appWabeta infoTechnology News
News Summary - whats app feature-Technology
Next Story