ഫേസ്ബുക്ക് മാത്രമല്ല; വിവരങ്ങൾ ചോർത്തുന്നതിൽ ഗൂഗ്ളും ഒട്ടും പിന്നിലല്ല
text_fieldsവിവരചോർച്ചയാണ് ടെക് ലോകത്തെ ചൂടുള്ള ചർച്ച വിഷയം . ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് ചോർത്തിയെന്ന് വാർത്തകളാണ് ഡിജിറ്റൽ ലോകത്തെ സ്വകാര്യത സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടത്. ഇതുസംബന്ധിച്ച വാർത്തകൾ സജീവമാകുന്നതിനിടെ ഡൈലൻ കറൻ എന്ന ടെക് വിദഗ്ധെൻറ ട്വീറ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഗൂഗിളും ഫേസുബുക്കുമെല്ലാം നാമറിയാതെ നമ്മുടെ വിവരങ്ങൾ എങ്ങനെയാണ് ശേഖരിക്കുന്നതെന്നാണ് ട്വീറ്റുകളിലുടെ കറൻ വ്യക്തമാക്കുന്നത്.
വ്യക്തിക്കളുടെ അനുവാദമില്ലാതെ അവരുടെ മെയിലുകൾ തുറന്ന് വായിക്കുന്നുണ്ടെന്നത് ഗൂഗിൾ നേരത്തെ സമ്മതിച്ചതാണ്. മെഷീൻ ലേണിങിലുടെയാണ് ഇതു ചെയ്യുന്നതെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുമാത്രമല്ല ഇതിനുമപ്പുറമുള്ള വിവരങ്ങളാണ് ടെക് ഭീമൻ നമ്മളിൽ നിന്ന് ചോർത്തിയെടുക്കുന്നത്.
ഗൂഗിൾ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ
- ഒാരോ തവണ ഫോൺ ഇൻറർനെറ്റുമായി ബന്ധപ്പിക്കുേമ്പാഴും ഗൂഗ്ൾ വ്യക്തികളുടെ ലോക്കേഷൻ വിവരങ്ങൾ സേവ് ചെയ്യുന്നുണ്ട്. ഗൂഗ്ൾ ഉപയോഗിക്കാൻ തുടങ്ങിയത് മുതലുള്ള നമ്മുടെ ലോക്കേഷൻ വിവരങ്ങൾ ഇത്തരത്തിൽ ലഭ്യമാവും. മാപ്പ് ഹിസ്റ്ററി ലഭിക്കാൻ -http://https://www.google.com/maps/timeline
മുഴുവൻ സേർച്ച് വിവരങ്ങളും ഗൂഗ്ൾ ശേഖരിക്കുന്നുമുണ്ട്. ഫോണിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്താലും ഗൂഗിളിെൻറ ഡാറ്റബേസിൽ കാലങ്ങളോളം ഇത് ലഭ്യമാവും. സേർച്ച് വിവരങ്ങൾ ലഭിക്കാൻ-http://https://myactivity.google.com/myactivity
ഒാരോ വ്യക്തികൾക്കുമുള്ള പരസ്യം നൽകുന്നതിനായി ഒരു പ്രൊഫൈലും കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. വ്യക്തികളുടെ ലോക്കേഷൻ, പ്രായം, ഹോബി, കരിയർ, താൽപര്യങ്ങൾ, റിലേഷൻഷിപ്പ്് തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാവും ഇത് ചെയ്യുക. നിങ്ങളുടെ പരസ്യ പ്രൊഫൈൽ അറിയാൻ-http://https://adssettings.google.com/authenticated
നമ്മളുപയോഗിക്കുന്ന മുഴുവൻ ആപുകളുടെയും വിവരങ്ങളും ഗുഗിൾ സ്റ്റോർ ചെയ്യും. ആ ആപുകളിലുടെ നമ്മുടെ പല വ്യക്തിഗത വിവരങ്ങളും ഗൂഗിൾ ശേഖരിക്കും. ആപുകളെ സംബന്ധിച്ച വിവരങ്ങളറിയാൻ-http://https://myaccount.google.com/permissions?pli=1
യൂട്യൂബ് ഹിസ്റ്ററിയാണ് ഗൂഗിൾ ശേഖരിക്കുന്ന മറ്റൊന്ന്. യുട്യൂബിൽ നമ്മൾ കാണുന്ന വീഡിയോകളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ സ്വഭാവത്തെ സംബന്ധിച്ച് ചില നിർണായക കണ്ടെത്തലുകൾ ഗൂഗിൾ നടത്തും. യൂട്യൂബ ഹിസ്റ്ററി അറിയാൻ-http://https://www.youtube.com/feed/history/search_history
ഇതുപോെല തന്നെയാണ് ഫേസ്ബുക്കും ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നത്. ഫേസ്ബുക്കും ഗുഗ്ളും ഉപയോഗിക്കുന്നടുത്തോളം കാലം നമ്മുടെ വിവരങ്ങൾ ടെക് ഭീമൻമാർക്ക് ലഭ്യമാവുക തന്നെ ചെയ്യും.