Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightജിയോയുമായി സഹകരിക്കാൻ...

ജിയോയുമായി സഹകരിക്കാൻ തയാറെന്ന്​​ എയർടെൽ

text_fields
bookmark_border
sunil_mittal
cancel

ന്യൂഡൽഹി: ടെലികോം മേഖലയിലെ വെല്ലുവിളികൾ മറികടക്കാനും സെക്​ടറി​​​െൻറ വളർച്ചക്കായും മുകേഷ്​ അംബാനിയുമായി സഹകരിക്കാൻ തയാറെന്ന്​ എയർടെൽ ചെയർമാൻ സുനിൽ മിത്തൽ.  ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കു​േമ്പാഴാണ്​ മിത്തൽ ജിയോയുമായി ഭാവിയിൽ സഹകരിക്കാൻ തയ്യാറാണെന്ന്​ അറിയിച്ചത്​.

ഡിജിറ്റൽ മേഖലയിലെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി 20,000 കോടി രൂപ മുടക്കുമെന്ന്​ മിത്തൽ പറഞ്ഞു. ടെക്​നോളജി മേഖലയിൽ ഒന്നാം സ്ഥാനത്ത്​ മുന്നേറുകയാണ്​ ഇന്ത്യ. സർക്കാറും ഡിജിറ്റൽ ​സെക്​ടറി​​െൻറ വളർച്ചക്കായി ക്രിയാത്​മകമായി ഇടപെടുന്നുണ്ടെന്നും മിത്തൽ പറഞ്ഞു.

റിലയൻസ്​ ജിയോയുടെ വരവാണ്​ ടെലികോം സെക്​ടറിൽ എയർടെല്ലിന്​ കനത്ത തിരിച്ചടി നൽകിയത്​. മികച്ച ഒാഫറുകളുമായി ജിയോ കളം നിറഞ്ഞപ്പോൾ എയർടെൽ ഉൾപ്പടെയുള്ളള വമ്പൻമാർക്ക്​ അടിതെറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIRTELrelaince jiomalayalam newsSunil mitalTechnology News
News Summary - We’ll build something for the future together with Mukesh Ambani: Sunil Mittal –​Technology
Next Story