സ്പെക്ട്രം ഫീസിൽ ഇളവില്ലെങ്കിൽ ഇന്ത്യ വിടുമെന്ന സൂചന നൽകി വോഡഫോൺ
text_fieldsമുംബൈ: സ്പെക്ട്രം ഫീസിൽ ഇളവ് നൽകിയില്ലെങ്കിൽ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഇന്ത്യ വി ടുമെന്ന് സൂചന. കമ്പനിയുടെ സി.ഇ.ഒയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സ്പെക് ട്രം ലൈസൻസ് ഇനത്തിൽ വോഡഫോണും ഐഡിയയും 4 ബില്യൺ ഡോളർ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ തുകയിൽ ഇളവ് വേണമെന്നാണ് വോഡഫോണിൻെറ ആവശ്യം.
സ്പെക്ട്രം തുകയുടെ കാര്യത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് വോഡഫോൺ സി.ഇ.ഒ നിക്ക് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.വോഡഫോൺ-ഐഡിയ സംയുക്ത കമ്പനിയിൽ 45 ശതമാനം ഓഹരിയാണ് വോഡഫോണിനുള്ളത്.
സ്പെക്ട്രം ചാർജ് അടക്കാൻ രണ്ട് വർഷം മോറട്ടോറിയം നൽകുക, ലൈസൻസ് ഫീസ് താഴ്ത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ബാധ്യതയിൽ പിഴയും പലിശയും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ വോഡഫോൺ ഉന്നയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കമ്പനിക്ക് ഇളവ് നൽകുന്നതിനെതിരെ റിലയൻസ് ജിയോ രംഗത്തെത്തിയിരുന്നു.