Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightജിയോയെ വെല്ലാൻ ​പുതിയ...

ജിയോയെ വെല്ലാൻ ​പുതിയ രണ്ട്​ പ്ലാനുകളുമായി  വോഡഫോൺ

text_fields
bookmark_border
ജിയോയെ വെല്ലാൻ ​പുതിയ രണ്ട്​ പ്ലാനുകളുമായി  വോഡഫോൺ
cancel

മുംബൈ: റിലയൻസ്​ ജിയോയുടെ സൗജന്യ ഒാഫറുകളെ വെല്ലാൻ രണ്ട്​ പുതിയ പ്ലാനുകൾ അവതരിപ്പിച്ച്​ വോഡഫോൺ. 177, 496 രൂപയുടെ പ്ലാനുകളാണ്​ വോഡഫോൺ അവതരിപ്പിച്ചിരിക്കുന്നത്​. 496 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും 84 ജി.ബി ഡാറ്റയും  ലഭിക്കും. 84 ദിവസമാണ്​ പ്ലാൻ കാലാവധി. എന്നാൽ ആദ്യ റീചാർജിൽ മാത്രമേ പ്ലാൻ ലഭ്യമാവുകയുള്ളു.

177 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക്​ അൺലിമിറ്റഡ്​ കോളുകളും 1 ജിബി ഡാറ്റയും ലഭിക്കും. ഇതും പുതുതായി എത്തുന്ന ഉപയോക്​താകൾക്ക്​ മാത്രമാണ്​ ലഭിക്കുക. മൊബൈൽ നമ്പർ  പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച്​ ​വോഡഫോണിലേക്ക്​ എത്തുന്നവർക്കും പുതിയ ഒാഫർ ലഭ്യമാകുമെന്ന്​ കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

459,499 രൂപയുടെ രണ്ട്​ പ്ലാനുകളാണ്​  ജിയോ  അവതരിപ്പിച്ചത്​. ഇതിൽ  459 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും  84 ദിവ​സത്തേക്ക്​ 84 ജി.ബി ഡാറ്റയുമാണ്​ ലഭിക്കുക. 91 ദിവസത്തേക്ക്​ 91 ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും നൽകുന്നതാണ്​ 499 രൂപയുടെ പ്ലാൻ​.

Show Full Article
TAGS:vodafone new plans jio technology malayalam news 
News Summary - Vodafone counters Reliance Jio with Rs 496, Rs 177 recharge vouchers–​Technology
Next Story