പ്രതിദിനം 1 ജി.ബി ഡാറ്റയുമായി വോഡഫോൺ

18:42 PM
21/02/2018

ന്യൂഡൽഹി: പ്രതിദിനം 1 ജി.ബി ഡാറ്റ ​4 ജി വേഗതയിൽ ലഭിക്കുന്ന പുതിയ ഒാഫർ വോഡഫോൺ അവതരിപ്പിച്ചു. റിലയൻസ്​ ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ലക്ഷ്യമിട്ടാണ്​ വോഡഫോണി​​െൻറ പുതിയ ഒാഫർ. 158, 151 രൂപയുടെ രണ്ട്​ പ്ലാനുകളാണ്​ വോഡഫോൺ അവതരിപ്പിച്ചിരിക്കുന്നത്​.

158 ​​രൂപയുടെ പ്ലാനിൽ പ്രതിദിനം 1 ജി.ബി വെച്ച്​ 28 ജി.ബി ഡാറ്റയാണ്​ ലഭിക്കുക. എന്നാൽ 151 രൂപയുടെ പ്ലാനിൽ ആകെ 1 ജി.ബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. രണ്ട്​ പ്ലാനുകളുടെയും കാലാവധി 28 ദിവസമാണ്​.  151 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ്​ കോളിങ്​ നൽകു​േമ്പാൾ 158 രൂപയുടെ പ്ലാനിൽ പ്രതിദിനം 250 മിനിട്ട്​ കോളുകൾ മാത്രമേ ലഭിക്കു. ആഴ്​ചയിൽ 1000 മിനിട്ട്​ കോളുകളും ഇത്തരത്തിൽ ലഭിക്കും. 

എന്നാൽ, ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വോഡഫോണിന്​ എത്രത്തോളം സാധിക്കുമെന്നത്​ സംശയമാണ്​. 148 രൂപക്ക്​ പ്രതിദിനം 1.5 ജി.ബി ഡാറ്റ  ലഭിക്കുന്ന പ്ലാനാണ്​ ജിയോ അവതരിപ്പിച്ചിരിക്കുന്നത്​.

Loading...
COMMENTS