48 മെഗാപിക്​സൽ കാമറയുമായി മറ്റൊരു ഫോൺ കൂടി ഇന്ത്യൻ വിപണിയിലേക്ക്​

16:00 PM
08/02/2019
VIVO-V15

ഷവോമിയുമായി​ മൽസരിക്കാൻ 48 മെഗാപിക്​സലി​​െൻറ പിൻ കാമറയുമായി മറ്റൊരു ഫോൺ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുന്നു. വിവോ വി 15 പ്രോയാണ്​ ഇന്ത്യയിൽ തരംഗമാവാൻ എത്തുന്നത്​. ഫോണി​​െൻറ ടീസർ വീഡിയോകൾ നേരത്തെ തന്നെ പുറത്ത്​ വന്നിരുന്നു. ഇപ്പോൾ ഫോൺ ഒൗദ്യോഗികമായി ആമസോണിൽ ലിസ്​റ്റ്​ ചെയ്​തു.

48 മെഗാപിക്​സലി​​െൻറ പിൻ കാമറയാണ്​ ഫോണി​​െൻറ പ്രധാന സവിശേഷത. 32 മെഗാപിക്​സലി​​െൻറ സെൽവഫി കാമറയും ഫോണിനൊപ്പം ഇണക്കിചേർത്തിരിക്കുന്നു. ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസറുമായിട്ടാണ്​ വിവോയുടെ പുതിയ ഫോണി​​െൻറ വരവ്​. ഫെബ്രുവരി 20ന്​ ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

48 മെഗാപിക്​സലി​​െൻറ പ്രധാന കാമറക്കൊപ്പം 12 മെഗാപിക്​സലി​​െൻറ മറ്റൊരു കാമറയും ഫോണിലുണ്ടാകും. ഏകദേശം 25,990 രൂപയായിരിക്കും ഫോണി​​െൻറ വില. 48 മെഗാപിക്​സൽ കാമറ ശേഷിയുള്ള ​േ​ഫാണായ നോട്ട്​ 7 പുറത്തിറക്കുമെന്ന്​ ഷവോമി നേരത്തെ വ്യക്​തിമാക്കിയിരുന്നു. 

Loading...
COMMENTS