ഇന്ത്യയിലെ യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും ഹരമായ മൊബൈൽ ഗെയിമാണ് പബ്ജി. പബ്ജി ഭ്രാന്തൻമാരുടെ എണ് ണം അനുദിനം വർധിക്കുകയുമാണ്. ഗെയിമിനോടുള്ള ആസക്തി പല പ്രശ്നങ്ങൾക്കും കാരണമായിരുന്നു. രാജ്യത്തെ പല സംസ്ഥാന ത്തങ്ങളും പബ്ജിക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഷോർട്ട് വീഡിയോ ആപാണ് ടിക് ടോക്കിൽ വൈറലാകുന്നത് ഒരു പബ്ജി കളിയുടെ വീഡിയോയാണ്.
കല്യാണ ദിവസം വധുവിനെ സാക്ഷിയാക്കി വരൻ പബ്ജി കളിക്കുന്ന വീഡിയോയാണ് ടിക് ടോക്കിൽ തരംഗമാവുന്നത്. തനിക്കൊപ്പമിരിക്കുന്ന വധുവിനെ ഒട്ടും ശ്രദ്ധിക്കാതെയാണ് വരൻെറ പബ്ജി കളി. വിവാഹത്തിന് സമ്മാനങ്ങൾ നൽകാനെത്തുന്നവരെയും വരൻ പരിഗണിക്കുന്നില്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകും.
ഈ വീഡിയോ യഥാർഥത്തിലുള്ളതാണോ അതോ ടിക് ടോക്കിനായി സൃഷ്ടിക്കപ്പെട്ടതാണോയെന്ന് വ്യക്തമല്ല. എങ്കിലും ലക്ഷകണക്കിന് കാഴ്ചക്കാരുമായാണ് വീഡിയോ മുന്നേറുന്നത്. ഇന്ത്യയിൽ ടിക് ടോക്കിനും പബ്ജിക്കും നിയന്ത്രണമേർപ്പെടുത്തണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു.