മിഡിൽ ഇൗസ്​റ്റിൽ വയോ യുടെ രണ്ടാം വരവ്

18:24 PM
16/10/2019
sony-vaio-161019.jpg

ദുബൈ: ഭംഗിക്ക്​ പേരുകേട്ട ജപ്പാനീസ്​ ലാപ്​ടോപ്പ്​ കമ്പനിയായ വയോ വീണ്ടും ഗൾഫ്​ വിപണിയിലേക്ക്​. ഹോംങ്​കോങിലെ നെക്​സ്​​റ്റ്​ഗോയുമായി കൈകോർത്താണ്​ പ്രീമിയം ലാപ്​ടോപ്​ ശ്രേണി പുനരവതരിപ്പിക്കുന്നത്​.  

 SX12,SX14, A12, SE14 എന്നിങ്ങനെ നാലു തരം മോഡലുകളാണ്​ പുതുതായി എത്തിയത്​.ഇവ കറുപ്പ്​, സിൽവർ, ബ്രൗൺ, പിങ്ക്​ നിറങ്ങളിൽ ലഭ്യമാണ്​. സ്​റ്റൈൽ മാത്രമല്ല വിലയും കൂടുതലാണ്​. 

ഏറ്റവും കുറഞ്ഞ SE14ന്​ 4400 ദിർഹമാണ്​ വില കൂടിയ A12ന്​ 7200 ദിർഹവും. മാർക്കറ്റിൽ തരംഗം സൃഷ്​ടിക്കാനാകുമെന്ന്​ ​വയോ കോപ്പറേഷൻ ഡയറക്​ടർ ഹയാഷി ക​ഒാറുവും നെക്​സ്​റ്റ്​ഗോ സി.ഇ.ഒ അലക്​സ്​ ചുങും പറഞ്ഞു.

Loading...
COMMENTS