െഎഫോൺ ഉപയോഗിക്കാറില്ല; ന്യൂയോർക്ക് ടൈംസ് വാർത്തയെ തള്ളി ട്രംപ്
text_fieldsവാഷിങ്ടൺ: റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ അമേരിക്കൻ പ്രസിഡൻറിെൻറ ഫോൺ ചോർത്തുന്നുവെന്ന വാർത്തകൾ തള്ളി ഡോണൾഡ് ട്രംപ്. തെൻറ സെൽഫോൺ ഉപയോഗത്തെ കുറിച്ചുള്ള റിപ്പോർട്ട് പൂർണമായും തെറ്റാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അത് തിരുത്താൻ ഇപ്പോൾ തനിക്ക് സമയമില്ല. സർക്കാർ നിർമിക്കുന്ന ഫോണുകൾ മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് ഉപയോഗിക്കുന്ന െഎഫോണിലെ ചിപ്സെറ്റ് വഴി ചൈനയും റഷ്യയും വിവരങ്ങൾ ചോർത്തുന്നുവെന്നായിരുന്നു ന്യൂയോർക്ക് ടൈംസിെൻറ റിപ്പോർട്ട്. സർക്കാർ നിർമിക്കുന്ന ഫോണല്ലാതെ ട്രംപ് െഎഫോൺ ഉപയോഗിക്കുന്നതിനെതിരെ അമേരിക്കയിലെ ഇൻറലിജൻസ് ഒാഫീസർമാരും രംഗത്തെത്തിയിരുന്നു.
െഎഫോൺ ഉപയോഗിച്ചുള്ള ട്രംപ് ഒൗദ്യോഗിക സംഭാഷണങ്ങൾ പലപ്പോഴും ഇൻറലിജൻസ് ഏജൻസികൾക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുന്നത്.