യു.കെയിൽ 5ജി നെറ്റ്വർക്ക് സ്ഥാപിക്കാൻ വാവേയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി
text_fieldsലണ്ടൻ: അഞ്ചാം തലമുറ മൊബൈൽ നെറ്റ്വർക്ക് സ്ഥാപിക്കാൻ വാവേയുടെ സഹായം തേടി യു.കെ. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊട ുവിലാണ് വാവേയ്ക്ക് യു.കെ അനുമതി നൽകിയത്. വാവേയ് വഴി ചൈന വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്തകൾക്കിടെയാണ് യു.കെയുടെ നടപടി.
വാവേയ്ക്ക് അനുമതി ലഭിച്ചതോടെ യു.കെയിലെ മൊബൈൽ ഓപ്പറേറ്റർമാർക്ക് 5ജി നെറ്റ്വർക്ക് സ്ഥാപിക്കാൻ വാവേയുടെ ഉപകരണങ്ങൾ ഉപയോഗിക്കാം. വാവേയുടെ ഉപകരണങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക മുന്നോട്ട് പോകുന്നതിനിടെയാണ് യു.കെയുടെ നീക്കം.
വാവേയുടെ വിഷയത്തിൽ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇക്കാര്യത്തിൽ അമേരിക്കൻ നിലപാട് അംഗീകരിക്കണമെന്ന് അദ്ദേഹത്തിെൻറ പാർട്ടിയിൽ നിന്ന് തന്നെ അഭിപ്രായമുയർന്നിരുന്നു. 2003 മുതൽ തന്നെ സർക്കാറിെൻറ മേൽനോട്ടത്തിൽ വാവേയ് യു.കെയിൽ പ്രവർത്തിക്കുന്നുണ്ട്.