Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 10:34 PM GMT Updated On
date_range 24 March 2018 10:34 PM GMTകേംബ്രിജ് അനലിറ്റിക ആസ്ഥാനത്ത് റെയ്ഡ്
text_fieldsലണ്ടൻ: ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള കേംബ്രിജ് അനലിറ്റിക കമ്പനിയുടെ ലണ്ടനിലെ ആസ്ഥാനത്ത് റെയ്ഡ്. ബ്രിട്ടീഷ് ഇൻഫർമേഷൻ കമീഷണറുടെ ഒാഫിസിലെ 18 ഉദ്യോഗസ്ഥരാണ് മണിക്കൂറുകളോളം കമ്പനിയിൽ പരിശോധന നടത്തിയത്.
കോടതിയിൽനിന്ന് വാറൻറ് ലഭിച്ച ശേഷമാണ് പരിശോധന. വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിയോടെ ആരംഭിച്ച റെയ്ഡ് ശനിയാഴ്ച പുലർച്ച മൂന്നിനാണ് അവസാനിച്ചത്. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചശേഷം കേസിൽ തുടർനടപടികളെ കുറിച്ച് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, വാണിജ്യതാൽപര്യമുള്ളവർ എന്നിവർ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്നതുസംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നതെന്നും കമീഷൻ വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, കേംബ്രിജ് അനലിറ്റിക ബ്രക്സിറ്റ് അനുകൂല സംഘടനകൾക്കുവേണ്ടി പ്രവർത്തിച്ചതായി മുൻ ജീവനക്കാരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 2014മുതൽ കമ്പനിയിൽ ബിസിനസ് െഡവലപ്മെൻറ് ഡയറക്ടറായി പ്രവർത്തിച്ച ബ്രിട്ടനി കൈസർ എന്നയാളാണ് വെളിപ്പെടുത്തൽ നടത്തിയത്. നേരേത്ത കമ്പനി ബ്രക്സിറ്റിൽ ഇടപെട്ടതായ വാർത്തകൾ നിഷേധിച്ചിരുന്നു. എന്നാൽ മുൻ ജീവനക്കാരെൻറ വെളിപ്പെടുത്തൽ കമ്പനിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കയാണ്.
2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനുവേണ്ടി പ്രവർത്തിച്ച കേംബ്രിജ് അനലിറ്റിക അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതായാണ് ആരോപണം നേരിടുന്നത്. ലണ്ടനിലെ ഒരു ചാനൽ നടത്തിയ ഒളികാമറ ഒാപറേഷനിൽ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് 200ലേറെ പേർക്ക് കമ്പനി സഹായം ചെയ്തതായി വെളിപ്പെട്ടിരുന്നു. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കമ്പനിക്ക് ലഭിച്ച സംഭവത്തിൽ ഫേസ്ബുക്ക് മേധാവി മാർക് സക്കർബർഗ് തെറ്റുപറ്റിയതായി സമ്മതിച്ചിരുന്നു.
ഫേസ്ബുക്കിന് ഒാഹരി വിപണിയിലുണ്ടായത് വൻ തിരിച്ചടി
ലണ്ടൻ: കേംബ്രിജ് അനലിറ്റിക വിവാദത്തെ തുടർന്ന് വിശ്വാസ്യത ഇടിഞ്ഞ ഫേസ്ബുക്കിന് ഒാഹരി വിപണിയിലുണ്ടായത് വൻ തിരിച്ചടി. ഫേസ്ബുക്ക് ആരംഭിച്ചതിനുശേഷം വിപണിയിലുണ്ടായ ഏറ്റവും മോശം തിരിച്ചടികളിലൊന്നാണ് കഴിഞ്ഞ ആഴ്ചത്തേത്. കമ്പനിയുടെ ഒാഹരി 13ശതമാനം ഇടിഞ്ഞ നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
വിവാദം പുറത്തുവന്നശേഷം തിങ്കളാഴ്ച ഏഴു ശതമാനം വിലയിടിഞ്ഞിരുന്നു. ചൊവ്വാഴ്ച വീണ്ടും 2.5 ശതമാനത്തിെൻറ കുറവ് കാണിച്ചു. ചെറിയ വർധന കാണിച്ചത് ബുധനാഴ്ച മാത്രമാണ്. വ്യാഴാഴ്ച ഫേസ്ബുക്ക് ഉപേക്ഷിക്കാനുള്ള കാമ്പയിൻ വിവിധ സമൂഹമാധ്യമങ്ങളിൽ വന്നതോടെ വീണ്ടും തിരിച്ചടിയുണ്ടായി. ഇതിനിടയിൽ കമ്പനി സ്ഥാപകനും മേധാവിയുമായ മാർക് സക്കർബർഗ് െതറ്റുപറ്റിയതിൽ മാപ്പു ചോദിച്ച് രംഗത്തെത്തിയെങ്കിലും ഒാഹരി വിപണിയിൽ ഇത് കാര്യമായ ചലനം സൃഷ്ടിച്ചില്ല.
2012 ജൂലൈക്കുശേഷം ഫേസ്ബുക്കിന് വിപണിയിൽ നേരിടുന്ന ഏറ്റവുംവലിയ തിരിച്ചടിയാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്. പരസ്യവരുമാനത്തിലും കമ്പനിക്ക് തിരിച്ചടിയുണ്ടായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വരുന്ന ആഴ്ചയോടെ നഷ്ടം നികത്താൻ ഫേസ്ബുക്കിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story