ട്രംപിെൻറ വിജയം: അമേരിക്കയിലെ ടെക്നോളജി മേഖല ആശങ്കയിൽ
text_fieldsന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കയിലെ ടെക്നോളജി ലോകത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ട്രംപ് സ്വീകരിക്കുന്ന പല നയങ്ങളും ടെക്നോളജി മേഖലക്ക് തിരിച്ചടിയാവുമെന്നതാണ് ആശങ്കക്ക് അടിസ്ഥാനം. രാജ്യസുരക്ഷയുടെ പേരിൽ ജനങ്ങളെ കൂടതൽ നിരീക്ഷിക്കാനുളള പദ്ധതികൾക്ക് ട്രംപ് രൂപം കൊടുക്കാനിടയുണ്ട്. ജനങ്ങളുടെ ഡിജിറ്റൽ അക്കൗണ്ടുകളാവും ഇത്തരത്തിൽ കൂടുതലായും നിരീക്ഷണത്തിന് വിധേയമാക്കുക. ഇത് ടെക്നോളജി മേഖലയെ പ്രതിസന്ധിയിലാക്കും.
ലോകത്തിലെ തന്നെ എറ്റവും വലിയ ടെക്നോളജി ഭീമൻമാരായ ആപ്പിളിനെതിരാണ് ട്രംപ്. നേരത്തെ തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത ആപ്പിൾ ഫോണുകൾ അൺേലാക്ക് ചെയ്യാൻ കമ്പനിയോട് എഫ്.ബി.െഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനിയുടെ പോളിസി അനുസരിച്ച് അത് സാധ്യമാവില്ലെന്ന് ആപ്പിൾ നിലപാടെടുത്തിരുന്നു. ഇതാണ് ട്രംപിനെ ആപ്പിളിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്.
മറ്റൊരു ടെക്നോളജി ഭീമനായ ആമസോണുമായി ട്രംപിന് നല്ല ബന്ധമല്ല ഉള്ളത്. ആപ്പിളടക്കമുള്ള കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് അമേരിക്കയിലാണ്. അതുകൊണ്ട് തന്നെ എൻസ്ക്രിപ്ഷൻ വിഷയത്തിൽ ആപ്പിളിനെ പോലുള്ള കമ്പനികൾ കൂടുതൽ ഉദാരമായ നിലപാട് സ്വീകരിക്കണമെന്നാണ് റിപ്പ്പബ്ളിക്കൻ പാർട്ടി സ്വീകരിച്ചിരുന്ന നിലപാട്. ട്രംപിെൻറ വിജയത്തോടെ ഇൗ വാദത്തിന് കൂടുതൽ ശക്തികൂടും. ഇത് ടെക്നോളജി കമ്പനികളും അമേരിക്കൻ ഭരണകൂടവും തമ്മിലുള്ള തുറന്ന പോരാട്ടത്തിന് കാരണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
