ട്രൂകോളർ ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് സംശയം; ആശങ്കയുമായി ഉപയോക്താക്കൾ
text_fieldsന്യൂഡൽഹി: ഉപയോക്താക്കളുടെ അനുവാദമില്ലാതെ യു.പി.ഐ(യുണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ്) അക്കൗണ്ട് എടുത്ത് ട് രൂകോളർ. ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കാണ് പ്രശ്നം നേരിട്ടിരിക്കുന്നത്. ട്രൂകോളർ അപ്ഡേറ്റ് ചെയ ്തവർക്ക് അവരുടെ അനുവാദമില്ലാതെ തന്നെ യു.പി.ഐ അക്കൗണ്ട് എടുത്തുവെന്ന് മെസേജ് ലഭിക്കുകയായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്കിൻെറ അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐയിൽ ലോഗിൻ ചെയ്തിരിക്കുന്നത്.
അതേസമയം, ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ടില്ലാത്ത ചിലർക്കും സമാനമായ പ്രശ്നം നേരിട്ടതായി ആരോപണമുണ്ട്. നേരത്തെ 2017ൽ ഐ.സി.ഐ.സി.ഐ ബാങ്കും ട്രൂകോളറും യു.പി.ഐ മൊബൈൽപേയ്മെൻറ് സംവിധാനം അവതരിപ്പിക്കുന്നതിന് കരാറിൽ ഏർപ്പെട്ടിരുന്നു.
നിരവധി ഉപയോക്താക്കൾ ട്രൂകോളർ ആപിൻെറ സുരക്ഷയിൽ ആശങ്കയറിയിച്ച് ഗൂഗ്ളിനെ സമീപിച്ചിട്ടുണ്ട്. ട്രൂകോളർ ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുണ്ടെന്നാണ് ഉയരുന്ന പ്രധാന സംശയം.