ഞെട്ടിച്ച്​ ജിയോ; 2599 രൂപ തിരിച്ച്​ നൽകും

19:40 PM
09/11/2017
Reliance-Jio

ന്യൂഡൽഹി: ഉപയോക്​താകൾക്കായി 2599 രൂപയുടെ കാഷ്​ ബാക്ക്​ ഒാഫറുമായി ജിയോ. 399​​​​െൻറ  റിചാർജിന്​ 400 രൂപയുടെ കാഷ്​ ബാക്ക്​ നൽകുന്ന ഒാഫർ ഉൾപ്പടെയാണ്​ പുതിയ ഒാഫർ​. ഇതിനൊപ്പം മറ്റ്​ ഒാൺലൈൻ  ഷോപ്പിങ്​ സൈറ്റുകളുമായും പേയ്​മ​​​െൻറ്​ ആപുകളുമായും സഹകരിച്ചാണ്​ ജിയോയുടെ ഒാഫർ.

ആമസോൺ പേ, പേടിഎം, ഫോൺ പി മൊബിവിക്​, ആക്​സിസ്​ പേ, ഫ്രീചാർജ്​ എന്നിവയിലെ റിചാർജുകൾക്ക്​ 300 രൂപ കിഴിവ്​ ലഭിക്കും. എ.ജിയോ, യാത്ര.കോം, റിലയൻസ്​ ട്രെൻഡ്​സ്​.കോം, തുടങ്ങിയവയുമായി സഹകരിച്ച്​ 1899 രൂപയുടെ കാഷ്​ബാക്ക്​ ഒാഫറും ജിയോ നൽകുന്നുണ്ട്​.  ഇൗ ഒാഫറുകളെല്ലാം കൂടി ചേരു​​േമ്പാൾ 2599 രൂപയുടെ കാഷ്​ബാക്ക്​ ആകെ ലഭിക്കും.

എ.ജിയോയിൽ നിന്ന്​ 1500 രൂപയുടെ പർചേസ്​ ചെയ്യു​​േമ്പാൾ 399 രൂപയുടെ കിഴവ്​ ലഭിക്കും. യാത്ര.കോം വഴി ബുക്ക്​ ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക്​ 1000 രുപയുടെ കുറവാണ്​ ലഭിക്കുക. റിലയൻസ്​ ​ട്രെൻഡിസിൽ നിന്ന്​ ​1999 രൂപക്ക്​ മുകളിൽ പർചേസ്​ ചെയ്​താൽ 500 രൂപയുടെ കിഴിവ്​ ലഭിക്കും.

COMMENTS